
'കൊറോള പോലെ തുടങ്ങി, അവസാനിച്ചത് ഫെരാരിയായി'; കോഹ്ലിയുടെ ഇന്നിങ്സില്‍ ദിനേശ് കാര്‍ത്തിക്
കൊറോള കാറിനേയും ഫെരാരിയേയുമാണ് കോഹ്ലിയുടെ ഇന്നിങ്സിനോട് കാര്‍ത്തിക് താരതമ്യം ചെയ്യുന്നത്

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യിലെ വിരാട് കോഹ് ലിയുടെ ബാറ്റിങ്ങിനെ പ്രശംസയില്‍ മൂടി ദിനേശ് കാര്‍ത്തിക്. കൊറോള കാറിനേയും ഫെരാരിയേയുമാണ് കോഹ്ലിയുടെ ഇന്നിങ്സിനോട് കാര്‍ത്തിക് താരതമ്യം ചെയ്യുന്നത്.
കൊറോള പോലെ തുടങ്ങി ഫെരാരിയായി അവസാനിച്ചു എന്നാണ് കിങ് കോഹ് ലി എന്ന ഹാഷ് ടാഗോടെ ദിനേശ് കാര്‍ത്തിക് ട്വിറ്ററില്‍ കുറിച്ചത്. മൂന്നാം ടി20യില്‍ 46 പന്തില്‍ നിന്ന് 8 ഫോറും, നാല് സിക്സും പറത്തി കോഹ് ലി 77 റണ്‍സ് നേടി. എന്നാല്‍ തുടക്കത്തില്‍ മറ്റ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ പോലെ റണ്‍സ് കണ്ടെത്താന്‍ കോഹ് ലി വിഷമിച്ചിരുന്നു.
Starts like a corolla , finishes like a FERRARI #KingKohli
â DK (@DineshKarthik) March 16, 2021
ആദ്യ 23 പന്തില്‍ 23 റണ്‍സ് നേടിയ കോഹ് ലി പിന്നെ വന്ന 23 പന്തില്‍ നിന്നും അടിച്ചെടുത്തത് 54 റണ്‍സ്. അണ്‍ഓര്‍ത്തഡോക്സ് ഷോട്ടുകളും, ക്ലാസിക് ഡ്രൈവുകളുമായി കോഹ് ലി തുടരെ രണ്ടാം മത്സരത്തിലും അര്‍ധ ശതകം പിന്നിട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



