Harsha Bhogle explains absence from KKR-GT match commentary panel
ഹര്‍ഷ ഭോഗ്‌ലെSource by : ഫെയ്സ്ബുക്ക്
Last Updated :22 April 2025, 1:37 pm IST

News Now

കൊല്‍ക്കത്ത: ശ്രദ്ധേയ ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെയെ ഐപിഎല്‍ മത്സരത്തില്‍ നിന്നു വിലക്കിയെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇന്നലെ നടന്ന കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടത്തിലെ കമന്ററി സംഘത്തില്‍ ഹര്‍ഷ ഇല്ലായിരുന്നു. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പരാതിയെ തുടര്‍ന്നു ഹര്‍ഷ ഭോഗ്‌ലെയെ കമന്ററി പാനലില്‍ നിന്നു മാറ്റി നിര്‍ത്തിയെന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്.

എന്നാല്‍ പ്രചരിക്കുന്നത് തെറ്റായ കാര്യങ്ങളാണെന്നു വ്യക്തമാക്കി ഹര്‍ഷ രംഗത്തെത്തി. കൊല്‍ക്കത്തയിലെ രണ്ട് മത്സരങ്ങല്‍ക്ക് കമന്ററി പറയുകയായിരുന്നു കരാര്‍. ഈ രണ്ട് മത്സരങ്ങളും അവസാനിച്ചതിനാലാണ് താന്‍ കമന്ററി ബക്‌സില്‍ എത്തതിരുന്നതെന്നു അദ്ദേഹം വ്യക്തമാക്കി.

'അനുചിതമായ കാര്യങ്ങളാണ് പ്രചരിക്കുന്നത്. കൊല്‍ക്കത്തയില്‍ ഇന്നലെ നടന്ന മത്സരത്തിന്റെ കമന്ററി ടീമില്‍ ഞാന്‍ ഉള്‍പ്പെട്ടിരുന്നില്ല. ലളിതമായി പറഞ്ഞാല്‍ കരാര്‍ അനുസരിച്ച് കൊല്‍ക്കത്തയില്‍ ഞാന്‍ രണ്ട് മത്സരങ്ങളാണ് കമന്ററി പറയേണ്ടത്. ആ കരാര്‍ അവസാനിച്ചിരുന്നു. എന്നോട് ഇക്കാര്യം ചോദിച്ചാല്‍ തീരുന്ന പ്രശ്‌നം മാത്രമായിരുന്നു ഇത്. ഇത് വിവാദമാക്കേണ്ടതില്ല.'

'ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയില്‍ ഞാന്‍ കമന്ററി പറഞ്ഞിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. വ്യക്തിപരമായ കാര്യങ്ങളാല്‍ അവധിയെടുത്തു'- ഹര്‍ഷ പ്രതികരിച്ചു.

ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ച് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഹോം ഗ്രൗണ്ടാണ്. പിച്ച് ഹോം ടീമിനു സഹായകമാകുന്നില്ലെന്നു ഹര്‍ഷ ആരോപിച്ചിരുന്നു. എന്നാല്‍ ഹര്‍ഷയുടെ പറച്ചില്‍ ബംഗാള്‍ ക്രിക്കറ്റ് അധികൃതരെ ചൊടിപ്പിച്ചു. ഹര്‍ഷയെ കൊല്‍ക്കത്തയില്‍ നടക്കുന്ന മത്സരങ്ങളുടെ കമന്ററി പാനലില്‍ നിന്നു ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് ബംഗാള്‍ ക്രിക്കറ്റ് അസേസിയേഷന്‍ ബിസിസിഐയ്ക്കു കത്തു നല്‍കിയതായി റിപ്പോര്‍ട്ടുകളും വന്നു. ഹര്‍ഷയ്‌ക്കൊപ്പം ന്യൂസിലന്‍ഡ് മുന്‍ താരം സൈമണ്‍ ഡൂളിനേയും ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates