
വീണ്ടും അസ്സൂറികളുടെ കണ്ണീര്; ഇറ്റലി ലോകകപ്പില്‍ നിന്നും പുറത്ത്
അലക്സാണ്ടര്‍ ട്രോജ്കോവിസ്കി നേടിയ ഗോളാണ് ഇറ്റലിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് അന്ത്യം കുറിച്ചത്
പലേര്‍മോ: മുന്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ ഇറ്റലി ഖത്തര്‍ ലോകകപ്പില്‍ നിന്നും പുറത്ത്. ലോകകപ്പ് യോഗ്യതാറൗണ്ടില്‍ സ്വന്തം മൈതാനത്ത് ഇന്നു പുലര്‍ച്ചെ നടന്ന മത്സരത്തില്‍ നോര്‍ത്ത് മാസിഡോണിയയോട് തോറ്റതോടെയാണ് അസൂറികള്‍ ലോകകപ്പില്‍ നിന്നും പുറത്തായത്.
എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇറ്റലിയുടെ പരാജയം. മത്സരത്തിന്റെ 92-ാം മിനുട്ടില്‍ മാസിഡോണിയയുടെ അലക്സാണ്ടര്‍ ട്രോജ്കോവിസ്കി നേടിയ ഗോളാണ് ഇറ്റലിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് അന്ത്യം കുറിച്ചത്.
തുടര്‍ച്ചയായ രണ്ടാം തവണയാണ് നാലുവട്ടം ലോകചാമ്പ്യന്മാരായ ഇറ്റലി ലോകകപ്പ് യോഗ്യത നേടാതെ പുറത്താകുന്നത്. കഴിഞ്ഞ തവണ സ്വീഡനോട് പ്ലേഓഫ് പരാജയപ്പെട്ട് റഷ്യന്‍ ലോകകപ്പില്‍ നിന്നും ഇറ്റലി പുറത്തായിരുന്നു. ഗോള്‍ ലക്ഷ്യമിട്ടുള്ള അസൂറികളുടെ 31 ഷോട്ടുകളാണ് മാസിഡോണിയന്‍ പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
