
'ഇത് ഞങ്ങള്‍ക്ക് ഫൈനല്‍ പോലെ, എല്ലാം നല്കി കളിക്കും'; ലൗതാരോ മാര്‍ട്ടിനസിന്റെ ഉറപ്പ്
മെക്സിക്കോയെ കുറിച്ചാണ് തങ്ങള്‍ ചിന്തിക്കുന്നതെന്ന് ലൗതാരോ മാര്‍ട്ടിനസ് പറയുന്നു
ദോഹ: മെക്സിക്കോയ്ക്ക് എതിരെ നിര്‍ണായക മത്സരത്തിന് ഇറങ്ങുമ്പോള്‍ ടീം സമ്മര്‍ദത്തില്‍ അല്ലെന്ന് മുന്നേറ്റനിര താരം ലൗതാരോ മാര്‍ട്ടിനസ്. ഞങ്ങള്‍ ശന്തരായാണ് ഇരിക്കുന്നത്. ആദ്യ മത്സരത്തില്‍ ഞങ്ങള്‍ക്ക് സങ്കടം ഉണ്ടായി. എന്നാലിപ്പോള്‍ മെക്സിക്കോയെ കുറിച്ചാണ് തങ്ങള്‍ ചിന്തിക്കുന്നതെന്ന് ലൗതാരോ മാര്‍ട്ടിനസ് പറയുന്നു.
മെക്സിക്കോയ്ക്ക് എതിരായ മത്സരം ഞങ്ങള്‍ക്ക് ഫൈനല്‍ പോലെ ആയിരിക്കും. കാരണം ഈ ലോകകപ്പിലെ ഞങ്ങളുടെ വിശ്വാസത്തെ നിര്‍വചിക്കാന്‍ പോകുന്ന മത്സരമാവും ഇത്. സൗദിയോടേറ്റ തോല്‍വി ഞങ്ങള്‍ക്ക് കനത്ത പ്രഹരമായിരുന്നു. എന്നാല്‍ ഒന്നിച്ച് നില്ക്കുന്ന ഐക്യമുള്ള ഗ്രൂപ്പാണ് ഞങ്ങളുടേത്. സംഭവിച്ചത് എന്തുതന്നെ ആയാലും ഇനി വിജയം നേടുന്നതിലേക്ക് മാത്രമായി ഞങ്ങള്‍ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. മെസിക്കോയ്ക്ക് എതിരെ എല്ലാം നല്കി കളിക്കുമെന്നും
എന്നും മാര്‍ട്ടിനസ് പറഞ്ഞു.
സൗദിക്കെതിരെ ഞങ്ങള്‍ ആധിപത്യം പുലര്‍ത്തിയാണ് കളിച്ചത്
സൗദിക്കെതിരെ തോല്‍വി ഞങ്ങള്‍ അര്‍ഹിച്ചിരുന്നില്ല. സൗദിക്കെതിരെ ഞങ്ങള്‍ ആധിപത്യം പുലര്‍ത്തിയാണ് കളിച്ചത്. ക്ലോസ് ഓഫ്സൈഡിലൂടെയാണ് തങ്ങള്‍ക്ക് മൂന്ന് ഗോളുകള്‍ നഷ്ടമായത് എന്നും അര്‍ജന്റീനയുടെ മുന്നേറ്റനിര താരം പറയുന്നു.
Lautaro MartÃnez: âTomorrow is a final for us. Everything we have inside is going to have to go out on the pitch. It's a key game that defines many things for the future.â pic.twitter.com/R3UlwUUfLG
â All About Argentina (@AlbicelesteTalk) November 25, 2022
ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ മെക്സിക്കോയേയും പോളണ്ടുമാണ് ഇനി അര്‍ജന്റീനയുടെ മുന്പിലുള്ളത്. ആദ്യ ഇലവനില്‍ മാറ്റങ്ങള്‍ വരുത്തിയാവും സ്കലോനി അര്‍ജന്റീനയെ ഇറക്കുക എന്നാണ് സൂചന. ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലാത്ത റൊമേരോ ഉള്‍പ്പെടെയുള്ള കളിക്കാരെ ആദ്യ ഇലവനില്‍ നിന്ന് ഒഴിവാക്കണം എന്ന വിമര്‍ശനം ശക്തമായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
തകർത്തടിച്ച് റുഥർഫോർഡ്, എറിഞ്ഞൊതുക്കി നമൻ ധീർ; വിൻഡീസിനെതിരെ ഇന്ത്യക്ക് 172 റൺസ് വിജയലക്ഷ്യം

മലയാളി എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ജര്‍മ്മനിയില്‍ മരിച്ച നിലയില്‍

ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ കോൾ ചെയ്യിച്ചു; ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹിയില്‍ നാടകീയ നീക്കം, രാഹുലും പ്രിയങ്കയും അറസ്റ്റില്‍; തലസ്ഥാനം സംഘര്‍ഷഭരിതം



