അരങ്ങേറ്റ ടെസ്റ്റില്‍ രണ്ടാമത്തെ അതിവേഗ അര്‍ധ സെഞ്ച്വറി; ജേക്കബ് ബെതല്‍ തകര്‍ത്തടിച്ചു; അന്തംവിട്ട് ആര്‍സിബി ആരാധകര്‍

ടി20 ശൈലിയില്‍ ബാറ്റുവീശിയ താരം ഒരു സിക്‌സും എട്ടു ഫോറുകളുമാണു ബൗണ്ടറി കടത്തിയത്.

Jacob Bethell
ജേക്കബ് ബെതല്‍Source by : എക്സ്
Last Updated :1 December 2024, 1:32 pm IST

ക്രൈസ്റ്റ് ചര്‍ച്ച്: അരങ്ങേറ്റ മത്സരത്തില്‍ ടെസ്റ്റ് ക്രിക്കറ്റിലെ രണ്ടാമത്തെ അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ഇംഗ്ലണ്ട് യുവ ബാറ്റര്‍ ജേക്കബ് ബെതല്‍. ന്യൂസീലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് എട്ടുവിക്കറ്റ് വിജയം നേടിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ 37 പന്തുകള്‍ നേരിട്ട താരം 50 റണ്‍സുമായി പുറത്താകാതെനിന്നു. ടി20 ശൈലിയില്‍ ബാറ്റുവീശിയ താരം ഒരു സിക്‌സും എട്ടു ഫോറുകളുമാണു ബൗണ്ടറി കടത്തിയത്. ഇതോടെ 104 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 12.4 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് എന്നിരിക്കെ ഓപ്പണര്‍ സാക്ക് ക്രൗലി പുറത്തായി. പിന്നാലെ ബെന്‍ ഡക്കറ്റും ജേക്കബ് ബെതലും കൈകോര്‍ത്തത്. 27 റണ്‍സെടുത്ത് ഡക്കറ്റ് മടങ്ങിയപ്പോള്‍, അര്‍ധ സെഞ്ചറിയുമായി ബെതല്‍ ക്രീസില്‍ ഉറച്ചുനിന്നു. ഐപിഎല്‍ താരലേലത്തില്‍ ഇംഗ്ലണ്ട് ബാറ്റര്‍ ബെതലിനെ 2.60 കോടി രൂപയ്ക്കാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വാങ്ങിയത്. ആദ്യ ഇന്നിങ്‌സില്‍ 34 പന്തുകള്‍ നേരിട്ട താരം 10 റണ്‍സ് മാത്രമെടുത്തു പുറത്തായിരുന്നു.

ആദ്യം ബാറ്റു ചെയ്ത ന്യൂസീലന്‍ഡ് ഒന്നാം ഇന്നിങ്‌സില്‍ 348 റണ്‍സെടുത്തപ്പോള്‍, മറുപടിയില്‍ ഇംഗ്ലണ്ട് 499 സ്‌കോര്‍ ചെയ്തു. രണ്ടാം ഇന്നിങ്‌സില്‍ ആതിഥേയര്‍ 254 റണ്‍സെടുത്തു പുറത്തായി. രണ്ട് ഇന്നിങ്‌സുകളിലുമായി പത്തു വിക്കറ്റുകള്‍ വീഴ്ത്തിയ ഇംഗ്ലിഷ് പേസര്‍ ബ്രൈഡന്‍ കാര്‍സിന്റെ പ്രകടനവും മത്സരത്തില്‍ നിര്‍ണായകമായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now