
ജമ്മുവിന്റെ പോരാട്ടവീര്യത്തിന് മുന്നിൽ മുട്ടു മടക്കി കർണാടക, രഞ്ജി ട്രോഫിയിൽ പുതു ചരിത്രം
അഞ്ചാം ദിനം 186/4 എന്ന നിലയിൽ മത്സരം പുനരാരംഭിച്ച ജമ്മു കശ്മീരിന്റെ ഒരു വിക്കറ്റ് പോലും വീഴ്ത്താൻ കർണാടകയ്ക്ക് കഴിഞ്ഞില്ല.
ഹുബ്ബള്ളി: ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ചരിത്രം കുറിച്ച് ജമ്മു കശ്മീർ. രഞ്ജി ട്രോഫി ഫൈനലിൽ എട്ട് തവണ ജേതാക്കളായ കർണാടകയെ കീഴടക്കി ജമ്മു കശ്മീർ ടീം ആദ്യമായി കിരീടം സ്വന്തമാക്കി. ഫൈനലിലെ ഒന്നാം ഇന്നിങ്സിൽ നേടിയ 291 റൺസ് ലീഡാണ് ടീമിനെ വിജയത്തിൽ എത്തിച്ചത്.
അഞ്ചാം ദിനം ജമ്മു കശ്മീർ 342/4 എന്ന നിലയിൽ എത്തിയപ്പോൾ ഇരു ക്യാപ്റ്റന്മാരും മത്സരം സമനിലയിൽ അവസാനിപ്പിക്കാൻ തീരുമാനിക്കുക ആയിരുന്നു. മത്സരത്തിൽ 633 റൺസിന്റെ ലീഡ് ആയിരുന്നു ജമ്മു കശ്മീരിന് ഉണ്ടായിരുന്നത്.
സ്കോർ: ജമ്മു കശ്മീർ ഒന്നാം ഇന്നിങ്സ് 584/10, രണ്ടാം ഇന്നിങ്സ് 4ന് 324, കർണാടക ഒന്നാം ഇന്നിങ്സ് 293/10.
അഞ്ചാം ദിനം 186/4 എന്ന നിലയിൽ മത്സരം പുനരാരംഭിച്ച ജമ്മു കശ്മീരിന്റെ ഒരു വിക്കറ്റ് പോലും വീഴ്ത്താൻ കർണാടകയ്ക്ക് കഴിഞ്ഞില്ല. ജമ്മുവിനായി ഓപ്പണർ കമ്രാൻ ഇഖ്ബാൽ 160 റൺസും സഹിൽ ലോത്ര 101 റൺസും നേടി പുറത്താകാതെ നിന്നു. ഇതോടെയാണ് മത്സരം അവസാനിപ്പിക്കാൻ ഇരു ക്യാപ്റ്റന്മാരും സമ്മതിച്ചത്.
67 വർഷങ്ങൾക്ക് മുൻപ് രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ച ജമ്മു കശ്മീർ, മുൻപ് 2013-14, 2019-20, 2024-25 സീസണുകളിൽ ക്വാർട്ടർ ഫൈനൽ വരെ എത്തിയെങ്കിലും മുന്നോട്ടുള്ള മത്സരങ്ങളിൽ വിജയിക്കാൻ കഴിഞ്ഞിരുന്നില്ല.
കെഎസ്‌സിഎ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ജമ്മുവിന്റെ സമ്പൂർണ്ണ ആധിപത്യമാണ് കാണാൻ കഴിഞ്ഞത്. ജമ്മുവിന്റെ ശുഭം പണ്ഡീര്‍ ആണ് മത്സരത്തിലെ താരം. ഈ സീസണിലെ മത്സരങ്ങളിൽ ഉടനീളം മികച്ച ബൗളിങ് പ്രകടനം നടത്തിയ അക്വിബ് നബിയാണ് ടൂർണമെന്റിന്റെ താരം.
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
Jammu and Kashmir Clinch First-Ever Ranji Trophy Title Against Karnataka.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





