ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ തോറ്റെങ്കിലും മിന്നുന്ന പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ പരമ്പരയിലെ മികച്ച താരമായി തെരഞ്ഞെടുപ്പെട്ടു

Jasprit Bumrah
ജസ്പ്രിത് ബുംറSource by : ഫയൽ
Last Updated :5 January 2025, 10:21 am IST

News Now

സിഡ്‌നി: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ തോറ്റെങ്കിലും മിന്നുന്ന പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ പരമ്പരയിലെ മികച്ച താരമായി തെരഞ്ഞെടുപ്പെട്ടു. ബാറ്റ് കൊണ്ടും ബോളു കൊണ്ടും മികച്ച പ്രകടനമാണ് ബുംറ പുറത്തെടുത്തത്. പരമ്പരയില്‍ ഉടനീളം 32 വിക്കറ്റുകളാണ് ബുംറ വാരിക്കൂട്ടിയത്. പരമ്പരയില്‍ ഇന്ത്യ ജയിച്ച ഏക ടെസ്റ്റ് നയിച്ചതും ബുംറയാണ്. ഇന്ത്യ ജയിച്ച ആദ്യ ടെസ്റ്റില്‍ ബുംറയായിരുന്നു നായകന്‍. അവസാന ടെസ്റ്റിലും ബുംറ തന്നെയായിരുന്നു ക്യാപ്‌റ്റെനെങ്കിലും ആദ്യ ടെസ്റ്റിലെ വിജയം ആവര്‍ത്തിക്കാന്‍ സാധിച്ചില്ല.

അവസാന ടെസ്റ്റ് ആയ സിഡ്നി ടെസ്റ്റും വിജയിച്ചാണ് ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കിയത്. 3-1 ന് ആണ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയ മുത്തമിട്ടത്. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഓസീസ് ജയം. വാഷിങ്ടണ്‍ സുന്ദറിനെതിരെ ബൗണ്ടറി നേടിയാണ് ഓസീസിന്റെ ജയം.

അരങ്ങേറ്റ ടെസ്റ്റില്‍ ആറ് ബൗണ്ടറികള്‍ ഉള്‍പ്പെടെ 34 പന്തില്‍ 39 റണ്‍സെടുത്ത വെബ്സ്റ്ററാണ് ഓസീസിന് വിജയം അനായാസമാക്കിയത്. 38 പന്തില്‍ 34 റണ്‍സുമായി ട്രാവിസ് ഹെഡ്ഡും മികച്ച ഇന്നിങ്സ് കാഴ്ചവെച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ നൂറ് റണ്‍സ് എടുക്കുമ്പോഴെക്കും നാലുവിക്കറ്റ് നഷ്ടമായി ഓസ്‌ട്രേലിയ അല്‍പ്പം പതറിയെങ്കിലും ഇത് മുതലാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല. വെബ്സ്റ്റര്‍, ട്രാവിസ് ഹെഡും ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയതോടെ വിജയം ഓസ്‌ട്രേലിയ കൈപിടിയില്‍ ഒതുക്കുകയായിരുന്നു.

ജയത്തോടെ ലോക ടെസ്റ്റ്ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിന് ഓസ്‌ട്രേലിയ യോഗ്യത നേടി. ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സ് പിന്തുടര്‍ന്ന ഓസ്ട്രേലിയ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇന്ന് രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഓസ്ട്രേലിയ ഒരു ഘട്ടത്തില്‍ 58 ന് 3 എന്ന നിലയില്‍ എത്തിയിരുന്നു. 45 പന്തില്‍ 41 റണ്‍സ് നേടിയ ഉസ്മാന്‍ ഖവാജയാണ് രണ്ടാം ഇന്നിങ്സില്‍ ഓസീസിന്റെ ടോപ് സ്‌കോറര്‍.

സിഡ്നി ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 157 റണ്‍സിന് പുറത്തായിരുന്നു. ഇന്നലെ കളി നിര്‍ത്തുമ്പോള്‍ 141 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ന് കളി തുടങ്ങി 16 റണ്‍സെടുക്കുന്നതിനിടെ ശേഷിക്കുന്ന നാല് വിക്കറ്റുകളും വീണതോടെ ഇന്ത്യ ഓള്‍ ഔട്ടായി.

ഇന്ന് കളി തുടങ്ങിയപ്പോള്‍ 45 പന്തില്‍ 13 റണ്‍സെടുത്ത ജഡേജയാണ് ആദ്യം പുറത്തായത്. കമ്മിന്‍സിന്റെ ഓവറില്‍ അല്കസ് ക്യാരിക്ക് ക്യാച്ച് നല്‍കി ജഡേജ പുറത്തായപ്പോള്‍ 147 ന് 7 എന്ന നിലിയിലായിരുന്നു. പിന്നീട് 10 റണ്‍സെടുക്കുന്നതിനിടെയാണ് ശേഷിക്കുന്ന വിക്കറ്റുകളും വീണു. വാഷിങ്ടണ്‍ സുന്ദര്‍(12),സിറാജ്(4),ബുംറ(0) എന്നിങ്ങനെയാണ് പുറത്തായവര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates