താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്ന് മെഡിക്കല്‍ സംഘം

Jasprit Bumrah Okay to bat
ജസ്പ്രിത് ബുംറSource by : എക്സ്
Last Updated :4 January 2025, 4:15 pm IST

News Now

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ അവസാന ടെസ്റ്റിനിടെ ക്യാപ്റ്റന്‍ ജസ്പ്രിത് ബുംറയ്ക്ക് പരിക്കേറ്റത് ഇന്ത്യക്ക് ആശങ്കയായിരുന്നു. ഉച്ച ഭക്ഷണത്തിനു ശേഷമുള്ള സെഷനില്‍ ഓരോവര്‍ എറിയുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടതോടെ ബുംറ ഗ്രൗണ്ട് വിടുകയായിരുന്നു. ബുംറയെ സ്‌കാനിങിനു വിധേയനാക്കിയെന്നും ഗുരുതര പ്രശ്‌നങ്ങളില്ലെന്നും ഇന്ത്യയുടെ മെഡിക്കല്‍ സംഘം വ്യക്തമാക്കി.

നാളെ താരം ബാറ്റ് ചെയ്യാന്‍ ഓക്കെയാണെന്നു അറിയിച്ചിട്ടുണ്ട്. നിര്‍ണായക മണിക്കൂറുകള്‍ വരാനിരിക്കെ ബുംറ ബൗള്‍ ചെയ്യുമോ എന്ന കാര്യത്തില്‍ പക്ഷേ ഇപ്പോഴും തീരുമാനം വന്നിട്ടില്ല. ഇതില്‍ നാളെയായിരിക്കും തീരുമാനം എടുക്കുക.

പരിക്കിനെ തുടര്‍ന്ന് ബുംറ മൈതാനം വിട്ടിരുന്നു. പകരം കോഹ്‌ലിയാണ് ഇന്ത്യയെ നയിച്ചത്.

പരമ്പരയില്‍ ഇതിനകം 32 വിക്കറ്റുകള്‍ വീഴ്ത്തിയ ബുംറ, രാവിലെ മര്‍നസ് ലാബുഷെയ്‌നിന്റെ വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു. പത്ത് ഓവര്‍ എറിഞ്ഞ ബുംറ 33 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളാണ് ഒന്നാം ഇന്നിങ്‌സില്‍ വീഴ്ത്തിയത്.

ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ് ഒന്നാം ഇന്നിങ്‌സില്‍ 181 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. മത്സരത്തില്‍ ഇന്ത്യക്ക് നാല് റണ്‍സ് ലീഡ് ഉണ്ട്. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ മൂന്നു വീക്കറ്റ് വീതം വീഴ്ത്തി. ബുംറയും നിതീഷ് കുമാര്‍ റെഡ്ഡിയും രണ്ട് വിക്കറ്റുകളും നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates