ജസ്പ്രിത് ബുംറയ്ക്ക് ബംഗളൂരുവിൽ പ്രത്യേക പരിശീലനം; ഐപിഎല്ലിൽ കളിക്കാൻ എത്തുമോ?

ബംഗളൂരുവിലെ പരിശീലന കേന്ദ്രത്തിലും ബുംറ ബൗളിങ് പരിശീലനം തുടരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Jasprit Bumrah
Jasprit Bumrah Trains at BCCI Centre of Excellence Ahead of England Tour and IPL 2026ഫയൽ
Edited by :JOICE MON D L
Last Updated :25 മാർച്ച് 2026, 6:21 pm IST

ബംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രിത് ബുംറ ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിൽ പരിശീലനം നടത്തിയതായി റിപ്പോർട്ട്. താരങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനായി ബിസിസിഐ തയാറാക്കിയ “സ്ട്രക്ച്ചർ വർക്ക് ലോഡ് മാനേജ്‌മന്റ്' പ്രോഗ്രാമിൽ പങ്കെടുക്കാനാണ് താരം എത്തിയത് എന്നാണ് സൂചന. പരിശീലന പരിപാടിയിലൂടെ ബുംറയുടെ സമ്മർദ്ദം നിയന്ത്രിക്കുകയും പരിക്കുകൾ ഒഴിവാക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

ജൂലൈയിൽ നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ വൈറ്റ്-ബോൾ പര്യടനമാണ് ബിസിസിഐയുടെ പ്രധാന ലക്ഷ്യം. ഈ പര്യടനത്തിൽ അഞ്ച് ടി20 അന്താരാഷ്ട്ര മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും ഉൾപ്പെടും. ഈ മത്സരങ്ങൾക്കായി ബുംറയെ തയ്യാറാകുക എന്നതാണ് പരിശീലനത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ബംഗളൂരുവിലെ പരിശീലന കേന്ദ്രത്തിലും ബുംറ ബൗളിങ് പരിശീലനം തുടരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം എന്നാണ് താരം ജോയിൻ ചെയ്യുക എന്ന കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. മാർച്ച് 29-ന് നടക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ താരം കളത്തിലിറങ്ങിയേക്കും. ഐപിഎൽ ടൂർണമെന്റിലും മികച്ച പ്രകടനമാണ് ബുംറ ഇതുവരെ കാഴ്ചവെച്ചിട്ടുള്ളത്. മുംബൈ ഇന്ത്യൻ ടീമിലെ സ്ഥിരം അംഗമായ ബുംറ 148 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 186 വിക്കറ്റുകൾ നേടിയിട്ടുണ്ട്.

News Now

Summary

Jasprit Bumrah Trains at BCCI Centre of Excellence Ahead of England Tour and IPL 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics