
ജയ്ഷാ ഐസിസിയുടെ പുതിയ ചെയര്‍മാന്‍, തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ
2024-ഡിസംബര്‍ ഒന്ന് മുതലാണ് ജയ് ഷാ ചെയര്‍മാനായി ചുമതലയേല്‍ക്കുക.

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസിയുടെ പുതിയ ചെയര്‍മാനായി ബിസിസിഐ സെക്രട്ടറി ജയ് ഷായെ തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് ജയ്ഷാ തെരഞ്ഞെടുക്കപ്പെട്ടത്. 2024-ഡിസംബര്‍ ഒന്ന് മുതലാണ് ജയ്ഷാ ചെയര്‍മാനായി ചുമതലയേല്‍ക്കുക.
ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ ഐസിസി ചെയര്‍മാനായി ജയ്ഷാ മാറി. ജഗ്മോഹന്‍ ഡാല്‍മിയ, ശരദ് പവാര്‍, എന്‍ ശ്രീനിവാസന്‍, ശശാങ്ക് മനോഹര്‍ എന്നിവരാണ് ഇതിന് മുമ്പ് ഐസിസി തലപ്പത്തെത്തിയ ഇന്ത്യക്കാര്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ മകന്‍ കൂടിയായ ജയ്ഷാ ഐസിസി തലപ്പത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ്. ആഗോളതലത്തില്‍ ക്രിക്കറ്റിന്റെ ജനപ്രീതി ഉയര്‍ത്താന്‍ ശ്രമിക്കുമെന്നും 2028-ലെ ലോസ് ആഞ്ചലസ് ഒളിംപിക്സില്‍ ഉള്‍പ്പെടുത്തിയത് ക്രിക്കറ്റിന്റെ വളര്‍ച്ചയിലെ സുപ്രധാന ഘട്ടമാണെന്നും ജയ്ഷാ പ്രതികരിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ചെയര്‍മാനായ ഗ്രഗ് ബാര്‍ക്ലേയ്ക്ക് പകരമാണ് ജയ്ഷായെത്തുന്നത്. രണ്ട് തവണ ഐസിസി ചെയര്‍മാനായ ബാര്‍ക്ലേ ഇനി ചെയര്‍മാന്‍ സ്ഥാനത്തേക്കില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. നവംബറിലാണ് ജയ്ഷായുടെ കാലാവധി അവസാനിക്കുന്നത്. 2020ല്‍ ഐസിസിയുടെ തലപ്പത്തെത്തിയ ബാര്‍ക്ലേ 2022 ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ ബിസിസിഐ സെക്രട്ടറിയായ ജയ്ഷായ്ക്ക് ഒരു വര്‍ഷം കൂടി കാലാവധിയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഗ്യാനേഷ് കുമാറിനെ മാറ്റണം; നിയമസഭയില്‍ ഇന്ന് പ്രമേയം പാസാക്കും; എല്‍ഡിഎഫ് പിന്തുണയ്ക്കും

വയനാട്ടില്‍ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് വിനോദയാത്രാ സംഘം

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ




