
News Now
'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

സ്വകാര്യ ബസുകള് നവംബര് മൂന്നു മുതല് അനിശ്ചിത കാല പണിമുടക്കിലേക്ക്

ഇഞ്ചിയും പച്ചമുളകും ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

നാടിന് നോവായി വ്ലോഗർ ശിവത്തിൽ അനൂപിന്റെ മരണം; മദ്യലഹരിയിൽ കാറോടിച്ച ഡ്രൈവർ അറസ്റ്റിൽ

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസി(ഐസിസി) ലിന്റെ സാമ്പത്തിക ഇടപാടുകള് കൈകാര്യം ചെയ്യുന്ന പ്രധാന സമിതിയുടെ കടിഞ്ഞാൺ ഇനി ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ കൈയിൽ. ഐസിസിയുടെ ഫിനാൻസ് ആൻഡ് കൊമേഴ്സ്യൽ അഫയേഴ്സ് കമ്മിറ്റി അധ്യക്ഷനായി ജയ് ഷായെ തിരഞ്ഞെടുത്തു.
സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ് ആയിരുന്ന സമയത്ത് ഈ സമിതിയിൽ അംഗമായിരുന്നു. പിന്നാലെയാണ് ജയ് ഷാ എത്തുന്നത്. ജയ് ഷായെ സമിതിയുടെ അധ്യക്ഷനാക്കുന്നതിനെ എല്ലാവരും അനുകൂലിച്ചുവെന്ന് ഐസിസിയിലെ അംഗത്തെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
അംഗ രാജ്യങ്ങൾക്കിടയിലെ വരുമാനം പങ്കു വെക്കൽ, ക്രിക്കറ്റ് ടൂര്ണമെന്റുകളുടെ മറ്റ് സ്പോൺസർഷിപ്പ് ഇടപാടുകൾ എന്നിവയെല്ലാം കൈകാര്യം ചെയ്യുന്നത് ഐസിസിയുടെ ഫിനാൻസ് ആൻഡ് കൊമേഴ്സ്യൽ അഫയേഴ്സ് കമ്മിറ്റിയാണ്. ഐസിസിയുടെ വാർഷിക ബജറ്റ് സംബന്ധിച്ച തീരുമാനങ്ങളും സമിതിയാണ് തീരുമാനിക്കുക.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


