ഹെയ്‌സല്‍വുഡ് ആദ്യ ഘട്ടത്തില്‍ ലോകകപ്പ് കളിക്കില്ല; പരിക്ക് ഓസീസിനെ വലയ്ക്കുന്നു

പാറ്റ് കമ്മിന്‍സിന് ടൂര്‍ണമെന്റ് പൂര്‍ണമായി നഷ്ടപ്പെടും

Josh Hazlewood
Josh Hazlewoodx
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :2 ഫെബ്രുവരി 2026, 4:37 pm IST

സിഡ്‌നി: പരിക്കിനെ തുടര്‍ന്നു പാറ്റ് കമ്മിന്‍സ് അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ടി20 ലോകകപ്പില്‍ ഇടം പിടിച്ചിരുന്നില്ല. പിന്നാലെ 15അംഗ ടീമില്‍ സ്ഥാനം പിടിച്ച മറ്റൊരു പേസര്‍ ജോഷ് ഹെയ്‌സല്‍വുഡിനു ലോകകപ്പിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകും. പരിക്കിന്റെ പിടിയിലുള്ള താരം അതില്‍ നിന്നു പൂര്‍ണ മുക്തനായിട്ടില്ല.

ഓസ്‌ട്രേലിയയുടെ ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളും ശ്രീലങ്കയിലാണ്. ടീം ശ്രീലങ്കയിലേക്ക് പോയെങ്കിലും ഹെയ്‌സല്‍വുഡ് ടീമിനൊപ്പം ഇല്ല. താരത്തിനു പകരമായി നിലവില്‍ സീന്‍ അബ്ബോട്ടിനെ ട്രാവലിങ് സബായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്നാണ് കമ്മിന്‍സിനെ ഒഴിവാക്കിയത്. മിച്ചല്‍ മാര്‍ഷ് ക്യാപ്റ്റനായ ടീമില്‍ കമ്മിന്‍സിന് പകരം ബെന്‍ ഡ്വാര്‍ഷുയ്‌സിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍ മാത്യു ഷോര്‍ട്ടിനും ടീമില്‍ ഇടം നേടാന്‍ ആയിട്ടില്ല.

പരിക്കില്‍ നിന്ന് മോചിതനാകാന്‍ കമ്മിന്‍സിന് കൂടുതല്‍ സമയം ആവശ്യമാണ്. അത് കൊണ്ടാണ് താരത്തെ അദ്ദേഹത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. ഫാസ്റ്റ് ബൗളിങ്ങിനൊപ്പം വാലറ്റത്ത് മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുക്കാന്‍ കഴിയുന്ന താരമാണ് ബെന്‍.

മികച്ച രീതിയില്‍ ബൗള്‍ സ്വിംഗ് ചെയ്യിക്കാനുള്ള കഴിവും ബാറ്റര്‍മാരെ കുഴക്കുന്ന തരത്തിലുള്ള പന്തില്‍ വേരിയേഷന്‍ വരുത്താനും താരത്തിന് കഴിയും. ഇത് മത്സരം നടക്കുന്ന സാഹചര്യങ്ങള്‍ക്ക് അനുയോജ്യമാണെന്നാണ് ടീം മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍.

ഓസ്ട്രേലിയയ്ക്ക് വേണ്ടി വിവിധ ഫോര്‍മാറ്റുകളില്‍ റന്‍ഷാവിന്റെ മികച്ച പ്രകടനമാണ് താരത്തെ ലോകകപ്പ് ടീമില്‍ ഇടം നേടി കൊടുത്തത്. ശ്രീലങ്കയിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ സ്പിന്‍ അനുകൂല സാഹചര്യങ്ങളാണ് ടീം പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യങ്ങളില്‍ റന്‍ഷാവിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ എന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി.

ഓസ്ട്രേലിയ സ്‌ക്വാഡ്: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സേവിയര്‍ ബാര്‍ട്ലെറ്റ്, കൂപ്പര്‍ കോണലി, ടിം ഡേവിഡ്, ബെന്‍ ഡ്വാര്‍ഷുയിസ്, കാമറൂണ്‍ ഗ്രീന്‍, നതാന്‍ എല്ലിസ്, ജോഷ് ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുന്‍മാന്‍, ഗ്ലെന്‍ മാക്സ്വെല്‍, മാത്യു റെന്‍ഷോ, മാര്‍ക്കസ് സ്റ്റോയിനിസ്, ആദം സാംപ.

News Now

Summary

Australia Squad: Josh Hazlewood will not travel with the squad for the early part of its T20 World Cup matches

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates