
സെഞ്ച്വറിയടിച്ച് ഇഷാന് കിഷന് (111*); ദുലീപ് ട്രോഫി ഫൈനലില്‍ ഈസ്റ്റ് സോണ്‍ 400നരികെ
ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഈസ്റ്റ് സോണ്‍ 79 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സ് നേടിയിട്ടുണ്ട്

ചെന്നൈ: ഇഷാന് കിഷന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെയും മുന്‍നിര ബാറ്റര്‍മാരുടെ മികച്ച പ്രകടനത്തിന്റെയും കരുത്തില്‍ ദുലീപ് ട്രോഫി ഫൈനല്‍ മത്സരത്തിന്റെ ആദ്യ ദിനം ഈസ്റ്റ് സോണ്‍ ശക്തമായ നിലയില്‍. തിലക് വര്‍മ നയിക്കുന്ന സൗത്ത് സോണിനെതിരെ ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഈസ്റ്റ് സോണ്‍ 79 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സ് നേടിയിട്ടുണ്ട്. നായകന് ഇഷാന് കിഷനും (111*) കുമാര്‍ കുഷാഗ്രയുമാണ് (63*) ക്രീസില്‍.
ഈസ്റ്റ് സോണിനായി ഓപ്പണര്‍മാരായ അഭിമന്യു ഈശ്വരന് (72), യുവതാരം വൈഭവ് സൂര്യവംശി (44്) എന്നിവര്‍ ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയ ശേഖര്‍ മോഹന്‍ 85 റണ്‍സെടുത്ത് സെഞ്ച്വറിക്കരികെ വീണു. സമ്മര്‍ദ്ദഘട്ടത്തില്‍ ക്രീസിലെത്തിയ ഇഷാന് കിഷന് മികച്ച ഷോട്ടുകളിലൂടെ സെഞ്ച്വറി തികച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 4,000 റണ്‍സും താരം പൂര്‍ത്തിയാക്കി.
സൗത്ത് സോണ്‍ നിരയില്‍ പരിചയസമ്പന്നനായ പേസ് ബൗളര്‍ ചാമ മിലിന്ദ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും, മുഹമ്മദ് സിറാജ് ഉള്‍പ്പെടെ മറ്റ് ബൗളര്‍മാര്‍ക്ക് വലിയ രീതിയില്‍ റണ്‍സ് വഴങ്ങേണ്ടി വന്നു. ആദ്യ ദിനം തന്നെ മികച്ച റണ്‍വേട്ട നടത്തിയാണ് ഈസ്റ്റ് സോണ്‍ മേധാവിത്വം ഉറപ്പിച്ചിരിക്കുന്നത്. 6 റണ്‍സുമായി പുറത്തായ സുദിപ് കുമാര്‍ ഘരാമി മാത്രമാണ് നിരാശപ്പെടുത്തിയത്. തിങ്കളാഴ്ച രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിക്കുന്ന ഈസ്റ്റ് സോണ്‍ കൂറ്റന്‍ സ്കോറാണ് ലക്ഷ്യമിടുന്നത്.
WHAT TO READ NEXT

4, 6, 4... സിറാജിനെ തൂക്കിയടിച്ച് വൈഭവ് സൂര്യവംശി; വിഡിയോ വൈറൽ
News Now
പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ദീര്‍ഘദൂര യാത്രയ്ക്ക് പോകുകയാണോ?, ട്രാവല്‍ ഇന്‍ഷുറന്‍സ് മറക്കരുത്; പ്രീമിയം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങള്‍

'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

Summary
Duleep Trophy Final, East Zone vs South Zone: Ishan Kishan Slams Superb 100, Misery For Tilak Varma And Co.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




