തോളിനേറ്റ പരിക്കിനെ തുടര്‍ന്ന് താരം വിശ്രമത്തില്‍

Josh Hazlewood's return for IPL 2025 in doubt after shoulder injury
ജോഷ് ഹെയ്സൽവുഡ്Source by : എക്സ്
Last Updated :11 May 2025, 10:49 pm IST

News Now

ബംഗളൂരു: ഐപിഎല്ലില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനു പേസര്‍ ജോഷ് ഹെയ്‌സല്‍വുഡിന്റെ സേവനം ലഭിച്ചേക്കില്ല. താരം പരിക്കേറ്റ് പുറത്തായതായാണ് വിവരം.

തോളിനേറ്റ പരിക്കാണ് ഹെയ്‌സല്‍വുഡിനു വിനയായത്. ഇന്ത്യ- പാക് സംഘര്‍ഷത്തെ തുടര്‍ന്നു നിര്‍ത്തി വച്ച ഐപിഎല്‍ അടുത്ത ദിവസം തന്നെ പുനരാരംഭിക്കാനിരിക്കെയാണ് ആര്‍സിബിക്ക് കനത്ത നഷ്ടം സംഭവിക്കുന്നത്.

പ്ലേ ഓഫിന്റെ വക്കില്‍ നില്‍ക്കുന്ന അവര്‍ക്ക് നിര്‍ണായക പേസറുടെ സേവനമാണ് നഷ്ടമാകുന്നത്. സീസണില്‍ മികച്ച ബൗളിങിലൂടെ ഹെയ്‌സല്‍വുഡ് ടീമിനു വിജയങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates