
ക്ഷമകെട്ട് ഒടുവിൽ ലാബുഷെയ്നെ പുറത്താക്കി! ഏകദിന ടീം പ്രഖ്യാപിച്ച് ഓസ്ട്രേലിയ
ന്യൂ സൗത്ത് വെയ്ൽസ് ഓൾ റൗണ്ടർ ജോയൽ ഡേവിസ് ആദ്യമായി ഏകദിന ടീമിൽ

സിഡ്നി: സിംബാബ്‍വെ, ദക്ഷിണാഫ്രിക്ക പര്യടനങ്ങൾക്കുള്ള ഓസ്ട്രേലിയയുടെ ഏകദിന ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീമിൽ നിന്നു മർനസ് ലാബുഷെയ്നെ ഒഴിവാക്കിയതാണ് ശ്രദ്ധേയ നീക്കം. പാകിസ്ഥാൻ, ബംഗ്ലാദേശ് പര്യടനങ്ങളിലെ മോശം ഫോമാണ് താരത്തിനു വിനയായയത്. ഇതോടെ താരത്തിന്റെ ഓസീസ് ടീമിലെ ഭാവി തന്നെ ചോദ്യ ചിഹ്നത്തിൽ ആയിരിക്കുകയാണ്. ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ് എന്നിവർ ടീമിൽ തിരിച്ചെതിതിയതോടെയാണ് ലാബുഷെയ്നെ ഏകദിന ടീമിൽ നിന്നു ഒഴിവാക്കിയത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം ഫോം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലെ അദ്ദേഹത്തിന്റെ സാധ്യതകളേയും ഏതാണ്ട് ഇല്ലാതാക്കിയ അവസ്ഥയാണ്.
അടുത്ത വർഷം ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിലായി അരങ്ങേറുന്ന ഏകദിന ലോകകപ്പിനു മുന്നോടിയായുള്ള ഈ പരമ്പരകളിലെ 6 ഏകദിന പോരാട്ടങ്ങൾ ഓസീസിനെ സംബന്ധിച്ച് ഏറെ നിർണായകമാണ്. സിംബാബ്‍വെയിൽ മിച്ചൽ മാർഷായിരിക്കും ടീമിനെ നയിക്കുക. ദക്ഷിണാഫ്രിക്കയിൽ പാറ്റ് കമ്മിൻസ് തിരിച്ചെത്തും. രണ്ട് പരമ്പരകളിലുമായി ക്യാപ്റ്റൻ സ്ഥാനം മാർഷും കമ്മിൻസും വർക്ക് ലോഡ് അടിസ്ഥാനത്തിൽ പങ്കിടാനും സാധ്യതയുണ്ട്. മിച്ചൽ സ്റ്റാർക്ക് ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തിൽ തിരിച്ചെത്തും. ജോഷ് ഹെയ്സൽവുഡിനെ രണ്ട് പരമ്പരകൾക്കുള്ള ടീമിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തിനു പിന്നാലെ ന്യൂ സൗത്ത് വെയ്ൽസ് ഓൾ റൗണ്ടർ ജോയൽ ഡേവിസിന് ആദ്യമായി ഏകദിന ടീമിലും ഇടം കിട്ടി. ഇടം കൈയൻ ബാറ്റർ ഒലിവർ പീക്കും ടീമിലെ സ്ഥാനം നിലനിർത്തി.
WHAT TO READ NEXT

മെസി vs അർജന്റീന... ഒരു 'പ്രേമലു' കഥ!
വേഗതയേറിയ ബൗളർമാരായ സ്പെൻസർ ജോൺസൻ, ബില്ലി സ്റ്റാൻലേക്ക് എന്നിവരേയും ടീമിലേക്ക് വിളിച്ചിട്ടുണ്ട്. നീണ്ട പരിക്കിനു ശേഷമാണ് ജോൺസൻ തിരിച്ചെത്തുന്നത്. ഏഴ് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സ്റ്റാൻലേക്ക് വീണ്ടും അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് മടങ്ങി എത്തുന്നത്. ബംഗ്ലാദേശിനെതിരായ മികച്ച പ്രകടനം (149 റൺസ്) കാഴ്ചവച്ച കൂപ്പർ കോണോലി ഏകദിന ടീമിൽ തുടരും.
ഹരാരെയിൽ ഈ മാസം 15നാണ് സിംബാബ്‍വെക്കെതിരായ ഏകദിന പരമ്പര ആരംഭിക്കുന്നത്. 18, 20 തീയതികളിലാണ് രണ്ടും മൂന്നും പോരാട്ടങ്ങൾ. ഈ മാസം 24, 27, 30 തീയതികളിലാണ് ദക്ഷിണാഫ്രിക്കയുമായുള്ള ഏകദിന പരമ്പര.
ഏകദിന ടീം: സേവ്യർ ബാർട്ലെറ്റ്, അലക്സ് കാരി, കൂപ്പർ കോണോലി, പാറ്റ് കമ്മിൻസ് (ദക്ഷിണാഫ്രിക്ക പരമ്പര), ജോയൽ ഡേവിസ്, നതാൻ എല്ലിസ്, കമറൂൺ ഗ്രീൻ, ജോഷ് ഹെയ്സൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, സ്പെൻസർ ജോൺസൻ, മിച്ചൽ മാർഷ്, ഒലിവർ പീക്ക്, മാത്യു റെൻഷോ, ബില്ലി സ്റ്റാൻലേക്ക്, മിച്ചൽ സ്റ്റാർക്ക് (ദക്ഷിണാഫ്രിക്ക പരമ്പര), ആദം സാംപ.
WHAT TO READ NEXT

സകയുടെ ഒറ്റ ഗോൾ! പ്രീമിയർ ലീഗിൽ ആഴ്സണലിന് തുടരെ രണ്ടാം ജയം
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Marnus Labuschagne has been left out of Australia’s ODI squad for the upcoming tours of Zimbabwe and South Africa, raising more questions about his future in the national team
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



