'ആളുകള്‍ എന്തു കരുതും എന്നു ചിന്തിച്ച് ഉറക്കം കളയുന്നതെന്തിന്?'; രഹസ്യം തുറന്നു പറഞ്ഞ് ക്യാപ്റ്റന്‍ കൂള്‍

'നമ്മളൊക്കെ വല്ലാതെ പ്രതികാരദാഹികളായി മാറിയിരിക്കുന്നു. അയാള്‍ എന്നോട് ഒന്നു പറഞ്ഞു, ഞാന്‍ തിരിച്ചു പറഞ്ഞൂ. ഇതൊക്കെ എന്തിനാണ്? ജീവിതത്തില്‍ സന്തോഷത്തോടെയിരിക്കാന്‍ ശ്രമിക്കൂ'

MS Dhoni-Sanju Samson
ധോനിക്കൊപ്പം സഞ്ജു സാംസണ്‍ പിടിഐ
Edited by :Sujith
Last Updated :20 ഫെബ്രുവരി 2025, 5:12 pm IST

മുംബൈ: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍മാരിലൊരാളാണ് മഹേന്ദ്രസിങ് ധോനി. ഇന്ത്യയെ രണ്ട് ലോകകപ്പ് കിരീട നേട്ടത്തിലേക്ക് നയിച്ച ധോനിയെ വ്യത്യസ്തനാക്കിയ ഒരു കാര്യം അദ്ദേഹത്തിന് കളിക്കളത്തില്‍ ഒട്ടും സമ്മര്‍ദമുണ്ടായിരുന്നില്ലെന്നതായിരുന്നു. ഇത്തവണ കളിക്കാരനെന്ന നിലയില്‍ ഐപിഎല്ലില്‍ ധോനിയുടെ അവസാന സീസണായിരിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇന്നലെ നടന്ന ധോനി ആപ്പിന്റെ ഉദ്ഘാടന ചടങ്ങിനിടെ എന്താണ് നല്‍കാനുള്ള ഉപദേശമെന്ന് ചോദിച്ചപ്പോള്‍ ഏറെ ആലോചിച്ച ശേഷം മറുപടി ഇങ്ങനെ; 'ജീവിതം ലളിതമായി നിലനിര്‍ത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ നിങ്ങളോട് സത്യസന്ധത പുലര്‍ത്തുക, ആളുകള്‍ നിങ്ങള്‍ക്കായി ചെയ്യുന്ന എല്ലാത്തിനും അവരോട് നന്ദിയുള്ളവരായിരിക്കുക'- ധോനി പറഞ്ഞു.

മറ്റുള്ളവര്‍ തന്നെ കുറിച്ച് എന്തുചിന്തിക്കുമെന്ന് ആലോചിച്ച് ഒരു രാത്രിയുടെ ഉറക്കം പോലും കളഞ്ഞിട്ടില്ലെന്നു ധോനി പറഞ്ഞു. 'നിങ്ങളുടെ മുഖത്ത് ഒരു ചെറുപുഞ്ചിരിയുണ്ടെങ്കില്‍ പകുതി പ്രശനം പരിഹരിക്കപ്പെടും. നിങ്ങളെ എത്ര ബുദ്ധിമുട്ടിച്ച ആളായാലും കഴിയുമെങ്കില്‍ ക്ഷമിക്കാന്‍ ശ്രമിക്കൂ, എന്നാല്‍ നമ്മളില്‍ പലര്‍ക്കും ഇല്ലാത്തത് അതാണ്. നമ്മളൊക്കെ വല്ലാതെ പ്രതികാരദാഹികളായി മാറിയിരിക്കുന്നു. അയാള്‍ എന്നോട് ഒന്നു പറഞ്ഞു, ഞാന്‍ തിരിച്ചു പറഞ്ഞൂ. ഇതൊക്കെ എന്തിനാണ്? ജീവിതത്തില്‍ സന്തോഷത്തോടെയിരിക്കാന്‍ ശ്രമിക്കൂ.'- ധോനി പറഞ്ഞു.

സഞ്ജുവിന് ബാറ്റില്‍ ഒപ്പിട്ട് നല്‍കുന്ന ധോനി

സഞ്ജുവിന് ബാറ്റില്‍ ഒപ്പിട്ട് നല്‍കുന്ന ധോനി - പിടിഐ

ധോനിക്കൊപ്പം സഞ്ജു സാംസണ്‍

ധോനിക്കൊപ്പം സഞ്ജു സാംസണ്‍ - പിടിഐ

മറ്റുള്ളവര്‍ എന്തു കരുതുന്നു എന്നൊന്നും ഞാന്‍ കാര്യമാക്കാറേയില്ല. ചുറ്റും നടക്കുന്ന എല്ലാത്തിനെയും കുറിച്ച് വിഷമിക്കാന്‍ തുടങ്ങിയാല്‍ അതിനേ നേരം കാണൂ. നമ്മുടെ നിയന്ത്രണത്തില്‍ അല്ലാത്ത കാര്യങ്ങളെക്കുറിച്ച് എന്താണ് ചിന്തിച്ചു സമയം കളയുന്നത്. - ധോനി ചോദിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now