
അതിവേഗത്തില്‍ 'നൂറ'ടിച്ച് രണ്ടാമത്; ടെസ്റ്റില്‍ 31 ശതകം; കെയ്ന്‍ വില്യംസണ് കുതിപ്പ്
അതിവേഗം 31 സെഞ്ച്വറി നേട്ടത്തിന്റെ റെക്കോര്‍ഡ് ഇന്ത്യന്‍ ഇതിഹാസതാരം സച്ചിന് ടെണ്ടുല്‍ക്കറുടെ പേരിലാണ്.

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കെതിരായ ടെസ്റ്റില്‍ രണ്ടാം ഇന്നിങ്സിലും സെഞ്ച്വുറി നേടിയതോടെ 'നൂറു'കളുടെ എണ്ണത്തില്‍ 31 അടിച്ച് ന്യുസിലന്‍ഡ് ബാറ്റര്‍ കെയ്ന്‍ വില്യംസണ്. ടെസ്റ്റില്‍ അതിവേഗം 31 സെഞ്ച്വറി തികച്ച താരങ്ങളില്‍ ഇതോടെ ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനൊപ്പം കെയ്ന്‍ രണ്ടാമതെത്തി. 170 ഇന്നിങ്സുകളില്‍ നിന്നാണ് ഇരുവരും 31 സെഞ്ച്വറികള്‍ നേടിയത്.
അതിവേഗം 31 സെഞ്ച്വറി നേട്ടത്തിന്റെ റെക്കോര്‍ഡ് ഇന്ത്യന്‍ ഇതിഹാസതാരം സച്ചിന് ടെണ്ടുല്‍ക്കറുടെ പേരിലാണ്. 165 മത്സരങ്ങളില്‍ നിന്നായാണ് ആദ്ദേഹം 31 സെഞ്ച്വറി വാരിക്കൂട്ടിയത്.
Fastest to 31 Test hundreds:
— Cricketopia (@CricketopiaCom) February 6, 2024
Sachin Tendulkar - 165 innings
Steven Smith - 170 innings
Kane Williamson - 170 innings
5th Kiwi Batsman to score Hundreds in both the innings of a test.
pic.twitter.com/w9jqwETOFL
ഇത് ആദ്യമായാണ് ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും വില്യംസണ് സെഞ്ച്വറി നേടുന്നത്. ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന കെയ്ന്‍ ആദ്യ ഇന്നിങ്സില്‍ 118 റണ്‍സ് നേടിയിരുന്നു. ടെസ്റ്റില്‍ രണ്ട് ഇന്ന്ങിസിലും സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ന്യൂസിലന്‍ഡ് താരമാണ് കെയ്ന്‍. ഗ്ലെന്‍ ടര്‍ണര്‍ (1974) ജെഫ് ഹോവര്‍ത്ത് (1978) ആന്‍ഡ്രൂ ജോന്‍സ് (1991) പീറ്റര്‍ ഫൂള്‍ട്ടന്‍ (2013) എന്നിവരാണ് മറ്റുതാരങ്ങള്‍.
132 പന്തുകളില്‍ നിന്നാണ് 109 റണ്‍സ് അടിച്ചുകൂട്ടിയത്. ഇതില്‍ 12 ഫോറുകളും ഒരു സിക്സും ഉള്‍പ്പെടുന്നു. കഴിഞ്ഞ പത്ത് ഇന്നിങ്സില്‍ നിന്ന് ആറാമത്തെ സെഞ്ച്വറിയാണ് വില്യംസണ് കുറിച്ചിരിക്കുന്നത്.97 ടെസ്റ്റില്‍ നിന്ന് 31 സെഞ്ച്വറിയും ആറ് ഇരട്ട സെഞ്ച്വറിയും 33 അര്‍ധ സെഞ്ച്വറിയും അടക്കം 8490 റണ്‍സാണ് കെയ്ന്‍ വില്യംസണിന്റെ സമ്പാദ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 09| വിവാഹത്തിൽ പുതുവഴി, വിദേശ യാത്രയിൽ നല്ല വാർത്ത

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം




