കെയ്ന്‍ വില്യംസണ്‍ നമ്പര്‍ 1 ബാറ്റ്‌സ്മാന്‍, സ്റ്റീവ് സ്മിത്ത്, കോഹ്‌ലി എന്നിവരെ മറികടന്ന് ഒന്നാമത്

ടെസ്റ്റ് ബാറ്റ്‌സ്മാന്മാരില്‍ സ്റ്റീവ് സ്മിത്ത്, വിരാട് കോഹ്‌ലി എന്നിവരെ മറികടന്ന് ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഒന്നാം സ്ഥാനത്ത്

കെയ്ന്‍ വില്യംസണ്‍/ ഫയല്‍ ചിത്രം
Last Updated :20 January 2024, 8:35 am IST

ദുബായ്: ടെസ്റ്റ് ബാറ്റ്‌സ്മാന്മാരില്‍ സ്റ്റീവ് സ്മിത്ത്, വിരാട് കോഹ്‌ലി എന്നിവരെ മറികടന്ന് ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഒന്നാം സ്ഥാനത്ത്. പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിലെ സെഞ്ചുറി പ്രകടനത്തോടെയാണ് വില്യംസണ്‍ ഒന്നാം സ്ഥാനം പിടിച്ചത്. 

ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിലും സ്റ്റീവ് സ്മിത്ത് നിരാശപ്പെടുത്തിയിരുന്നു. ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ കോഹ് ലി ബാറ്റിങ്ങില്‍ പൊരുതിയെങ്കിലും റാങ്കിങ്ങിലെ വില്യംസണിന്റെ മുന്നേറ്റത്തെ തടുക്കാനായില്ല. സ്റ്റീവ് സ്മിത്ത് റാങ്കിങ്ങില്‍ മൂന്നാമതേക്ക് ഇറങ്ങിയപ്പോള്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യന്‍ നായകന്‍. 

പാകിസ്ഥാനെതിരായ ടെസ്റ്റിന് മുന്‍പ് വിന്‍ഡിസിന് എതിരെ വില്യംസണ്‍ ഇരട്ട ശതകം നേടിയിരുന്നു. 890 പോയിന്റാണ് വില്യംസണിനുള്ളത്. 879 പോയിന്റുമായാണ് കോഹ്‌ലി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. 877 പോയിന്റോടെയാണ് സ്റ്റീവ് സ്മിത്ത് ഒന്നാം സ്ഥാനത്ത് നിന്നും മൂന്നാമതേക്ക് വീണത്. 

ബോക്‌സിങ് ഡേ ടെസ്റ്റിലെ സെഞ്ചുറി ബലത്തില്‍ രഹാനെ ആരാം സ്ഥാനത്തേക്ക് കയറ്റി. രണ്ട് ടെസ്റ്റിലും റണ്‍ ഉയര്‍ത്താന്‍ കഴിയാതിരുന്ന പൂജാര പത്താം സ്ഥാനത്തേക്കും വീണു. ബൗളര്‍മാരില്‍ ആര്‍ അശ്വിന്‍ ഏഴാം സ്ഥാനത്തേക്ക് കയറി. ബൂമ്ര ഒന്‍പതാം റാങ്കിലാണ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now