
'പ്രതീക്ഷ നൽകി അവസാനം തല്ലിക്കെടുത്തി'; സൺറൈസേഴ്സ് തോറ്റപ്പോൾ കാവ്യയുടെ മുഖം മാറി; വൈറൽ വിഡിയോ
സൺറൈസേഴ്സ് ഉടമ കാവ്യ മാരന്റെ ചിത്രങ്ങൾ വൈറലാകുന്നു

ഹൈദരാബാദ്: അവസാന നിമിഷം വരെ ആവേശം നീണ്ടു നിന്ന സൺറൈസേഴ്സ് ഹൈദരബാദ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടത്തിൽ 5 റൺസിന് കൊൽക്കത്ത ഹൈദരാബാദിനെ പരാജയപ്പെടുത്തി. ടീമിന്റെ തോൽവി ഗാലറിയിലിരുന്ന സൺറൈസേഴ്‌സ് ഉടമ കാവ്യ മാരന്റെ മുഖത്ത് വ്യക്തമായിരുന്നു. ടീം ജയിച്ചാലും തോറ്റാലും ഗാലറിയിലിരിക്കുന്ന കാവ്യയുടെ മുഖത്ത് വിരിയുന്ന 'വികാരപ്രകടനങ്ങൾ' സമൂഹമാധ്യമങ്ങളിൽ പലപ്പോഴും വൈറലാകാറുണ്ട്.
Kavya Maran in this season has been the embodiment of âmoney canât buy happinessâ pic.twitter.com/bykzNc9rdW
â Pakchikpak Raja Babu (@HaramiParindey) May 4, 2023
ഇത്തവണയും പതിവ് തെറ്റിച്ചില്ല. ടീമിന്റെ ആഹ്ലാദ നിമിഷങ്ങൾ ആഘോഷിക്കുകയും പരാജയപ്പെട്ടപ്പോൾ വിളറിയ മുഖത്തോടെ ഗാലറിയിലിരിക്കുന്ന കാവ്യ മാരന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ. ഈ ചിത്രങ്ങൾ ഉപയോഗിച്ചുള്ള നിരവധി മീമുകളും ട്വിറ്ററിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
Routine of Sunrisers Hyderabad :
â aqqu who (@aq30__) May 4, 2023
- Give hope to Kavya Maran
- Snatch that hope from Kavya Maran#SRHvsKKRpic.twitter.com/uc5nePcIus
'കാവ്യ മാരന് ആദ്യം പ്രതീക്ഷ നൽകുക പിന്നീട് അത് തല്ലിക്കെടുത്തുക ഇതാണ് ഇപ്പോൾ സൺറൈസേഴ്‌സ് ചെയ്യുന്ന'തെന്ന് കാവ്യയുടെ വിഡിയോ പങ്കുവെച്ച് ഒരാൾ ട്വീറ്റ് ചെയ്‌തു. അതേസമയം 'പണം കൊണ്ട് സന്തോഷം വാങ്ങാൻ കഴിയില്ല എന്നതിന്റെ ഉദ്ദാഹരണമാണ് കാവ്യ' എന്നാണ് മറ്റൊരാളുടെ അഭിപ്രായം. കാവ്യയെ പിന്തുണച്ചും നിരവധി ആളുകൾ രംഗത്തെത്തി. ടീമിനെ ഇത്തരത്തിൽ പ്രത്സാഹിപ്പിക്കുന്നത് തുടരണമെന്നും ആരാധകർ പറഞ്ഞു.
Kavya Maran has only 4 moods. pic.twitter.com/Cm39sQC0fP
â Dennis(@DenissForReal) May 4, 2023
172 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദിന് മൂന്നാം ഓവറിൽ മായങ്ക് അഗർവാളിനെ (18 റൺസ്) നഷ്ടമായി. തൊട്ടടുത്ത ഓവറിൽ അഭിഷേക് ശർമ ( 9 റൺസ്)യും മടങ്ങി. മൂന്നാമനായി ഇംപാക്ട് പ്ലയറായി എത്തിയ രാഹുൽ ത്രിപാഠി കൂറ്റനടികളോടെ തുടങ്ങിയെങ്കിലും അധികം നീണ്ടില്ല. ആന്ദ്രെ റസ്സലിന്റെ ഓവറിൽ ഒരു സിക്സും രണ്ട് ഫോറും അടിച്ച ത്രിപാഠി പിന്നാലെ അതേ ഓവറിൽ തന്നെ ക്യാച്ച് നൽകി മടങ്ങി. ഒരു സിക്സും മൂന്ന് ഫോറും സഹിതം താരം 20 റൺസ് കണ്ടെത്തി. തൊട്ടു പിന്നാലെ ഹാരി ബ്രൂക് സംപൂജ്യനായി മടങ്ങിയതോടെ ഹൈദരാബാദ് പ്രതിരോധത്തിലായി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News


'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
