News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

ലണ്ടന്: കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി കടന്നു പോകുന്നത്. 2019 നവംബര് 23ന് ബംഗ്ലാദേശിനെതിരായ പിങ്ക് ബോള് ടെസ്റ്റിനു ശേഷം കോഹ്ലിയുടെ ബാറ്റ് മൂന്നക്ക സ്കോർ കണ്ടിട്ടില്ല.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും കോഹ്ലി മികവ് പ്രകടിപ്പിക്കാൻ സാധിക്കാതെ കഷ്ടപ്പെടുകയാണ്. കളിച്ച രണ്ട് ടി20കളിലും കോഹ്ലി പരാജയമായിരുന്നു. 1, 11 എന്നിങ്ങനെയായിരുന്നു സ്കോറുകള്. ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില് മികച്ച തുടക്കമിട്ടെങ്കിലും പതിവ് അബദ്ധം ആവർത്തിച്ചു പുറത്തായി. നേടാനായത് 16 റണ്സും.
അതിനിടെ കോഹ്ലിക്ക് പിന്തുണയുമായി നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. ഈ കൂട്ടത്തിൽ ശ്രദ്ധേയമായത് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിന്റെ പിന്തുണയായിരുന്നു. 'ഈ കാലവും കടന്നുപോകും, കരുത്തോടെയിരിക്കൂ' എന്നായിരുന്നു കോഹ്ലിക്കൊപ്പമുള്ള ചിത്രം പങ്കിട്ട് ബാബര് ട്വീറ്റ് ചെയ്തത്. ബാബറിന്റെ ട്വീറ്റിന് കോഹ്ലി മറുപടി നല്കിയിരിക്കുകയാണ് ഇപ്പോൾ.
Thank you. Keep shining and rising. Wish you all the bestÂ
â Virat Kohli (@imVkohli) July 16, 2022
'നന്ദി. തിളങ്ങുകയും ഉയരുകയും ചെയ്യുക. നിങ്ങള്ക്ക് എല്ലാ ആശംസകളും നേരുന്നു'- എന്നാണ് കോഹ്ലി ബാബറിന് മറുപടി നൽകിയത്. ട്വിറ്ററിലൂടെയായിരുന്ന
യായി ട്വീറ്റ് ചെയ്തത്. കോലിയുടെ മറുപടി വളരെ പെട്ടെന്നു തന്നെ സോഷ്യല് മീഡിയയില് വൈറലായി. ഇന്ത്യയിലെയും പാകിസ്താനിലെയും ആരാധകര് ഈ ട്വീറ്റ് വ്യാപകമായി പങ്കുവെയ്ക്കുന്നുണ്ട്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

