
'സൂപ്പർ സിപോ'- റെക്കോർഡ് നേട്ടത്തോടെ വിജയ വഴിയിൽ തിരിച്ചെത്തി ബ്ലാസ്റ്റേഴ്സ്; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി
'സൂപ്പർ സിപോ'- റെക്കോർഡ് നേട്ടത്തോടെ വിജയ വഴിയിൽ തിരിച്ചെത്തി ബ്ലാസ്റ്റേഴ്സ്; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി
പനാജി: തകർപ്പൻ ജയത്തോടെ വിജയ വഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്സ്. ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒറ്റ ഗോളിന് കീഴടക്കിയാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം. ജയത്തോടെ മൂന്നാം സ്ഥാനത്തേക്ക് കയറാനും ബ്ലാസ്റ്റേഴ്സിനായി.
ആദ്യ പകുതി ഗോൾരഹിതമായപ്പോൾ രണ്ടാം പകുതി തുടങ്ങി നാല് മിനിറ്റ് പിന്നിട്ടപ്പോഴാണ് കേരള ടീം വിജയ ഗോൾ വലയിലാക്കിയത്. 49ാം മിനിറ്റിൽ എനെസ് സിപോവിചാണ് വല ചലിപ്പിച്ചത്. ഹെഡ്ഡറിലൂടെയായിരുന്നു താരം ഗോൾ വലയിലിട്ടത്.
Big man Enes Sipovic scores his first #HeroISL goal!
â Indian Super League (@IndSuperLeague) February 14, 2022
Watch out for his celebration
Watch the #KBFCSCEB game live on @DisneyPlusHS - https://t.co/erlFU5AMP5 and @OfficialJioTV
Live Updates: https://t.co/ND1zXlZK0S#HeroISL #LetsFootball | @KeralaBlasters pic.twitter.com/rKdwypC0J7
ജയത്തോടെ ലീഗിൽ 26 പോയിന്റും കേരള ബ്ലാസ്റ്റേഴ്സിന് സ്വന്തമായി. ഇത് ഐഎസ്എൽ ചരിത്രത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും ഉയർന്ന പോയിന്റ് ആണ്. ഇതുവരെ ഒരു സീസണിലും കേരള ബ്ലാസ്റ്റേഴ്സിന് 26 പോയിന്റിൽ എത്താൻ കഴിഞ്ഞിരുന്നില്ല.
2017-18 സീസണിൽ നേടിയ 25 പോയിന്റ് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എല്ലിലെ ഒരു സീസണിലെ ഇതുവരെയുള്ള ഏറ്റവും കൂടുതൽ പോയിന്റുകൾ. അതാണ് ഇന്ന് മറികടന്നത്. ആ സീസണിലെ ആറ് വിജയങ്ങൾ എന്ന റെക്കോർഡും ബ്ലാസ്റ്റേഴ്സ് മറികടന്നു. ഈ സീസണിൽ ടീം സ്വന്തമാക്കുന്ന ഏഴാം വിജയമാണ് ഇത്. ഏറ്റവും കൂടുതൽ വിജയങ്ങൾക്ക് ഒപ്പവും കേരള ബ്ലാസ്റ്റേഴ്സ് എത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി



