തോറ്റ് തുടങ്ങി, ജയിക്കാനുറപ്പിച്ച് കൊൽക്കത്തയും ഹൈദരാബാദും ഇന്നിറങ്ങുന്നു

രു ടീമുകളും അവരുടെ ആദ്യ മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയാണ് ഇന്നത്തെ മത്സരത്തിന് എത്തുന്നത്. വിജയ വഴിയിൽ തിരിച്ചെത്താൻ ഇരു ടീമുകൾക്കും വിജയം അനിവാര്യമാണ്.

IPL 2026
KKR Take on SRH as Both Teams Aim to Bounce Back from Opening LossesSource by : @ai_innerscope
Last Updated :2 April 2026, 8:35 am IST

കൊൽക്കത്ത: ഐപിഎൽ 2026ൽ ഇന്ന് വമ്പൻ പോരാട്ടം. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വൈകിട്ട് 7:30ന് ആരംഭിക്കും. ഇരു ടീമുകളും അവരുടെ ആദ്യ മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയാണ് ഇന്നത്തെ മത്സരത്തിന് എത്തുന്നത്. വിജയ വഴിയിൽ തിരിച്ചെത്താൻ ഇരു ടീമുകൾക്കും വിജയം അനിവാര്യമാണ്.

ഇരു ടീമുകളുടെയും പ്രധാനപ്രശ്നം ബൗളിങ് നിരയാണ്. ബൗളർമാർ ഫോമിലേക്ക് ഉയരാൻ ഇരു ടീമുകൾക്കും ഇത് വരെ സാധിച്ചിട്ടില്ല. കാർത്തിക് ത്യാഗി,വൈഭവ് അറോറ, ബ്ലസിങ് മുസരബാനി എന്നി കൊൽക്കത്ത ബൗളർമാർക്ക് മുംബൈയ്ക്ക് എതിരായ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല.

ഒപ്പംഈ സീസണിൽ 25.2 കോടി രൂപയ്ക്ക് ടീമിലെത്തിച്ച കാമറൂണ്‍ ഗ്രീൻ പന്തെറിയാൻ തയാറാകാത്തതും ടീമിന് തിരിച്ചടിയാണ്. സുനില്‍ നരെയ്ന്‍,വരുൺ ചക്രവർത്തി എന്നിവരുടെ സ്പിൻ ബൗളിങ്ങിലാണ് ടീമിന്റെ പ്രതീക്ഷ.

സമാനമായ പ്രതിസന്ധിയാണ് സൺറൈസേഴ്‌സ് ഹൈദരാബാദിലുമുള്ളത്. ജയദേവ് ഉനദ്കട്ട്, ഹർഷൻ പട്ടേൽ, ഡേവിഡ് പെയ്ൻ എന്നിവർ നിറം മങ്ങിയ പ്രകടനമാണ് ഇതുവരെ പുറത്തെടുത്തിട്ടുള്ളത്.

ഇവർ എല്ലാവരും വേരിയേഷനുകളിൽ മാറ്റം വരുത്താതെ ഒരേ രീതിയിലാണ് പന്തെറിയുന്നത്. ഇത് ബാറ്റർമാർക്ക് ഗുണകരമായി മാറുന്നുണ്ട്. പരിക്കേറ്റ് ബ്രയ്ഡന്‍ കര്‍സ് പുറത്തായതും ടീമിന് തിരിച്ചടി ആയിട്ടുണ്ട്.

മത്സരങ്ങളുടെ ചരിത്രം നോക്കുമ്പോൾ മുൻതൂക്കം കൊൽക്കത്തയ്ക്കാണ്. ഇരു ടീമുകളും 30 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോൾ 20 തവണ കൊൽക്കത്ത വിജയിച്ചിരുന്നു. കഴിഞ്ഞ ആറു മത്സരങ്ങളിൽ അഞ്ചും ജയിക്കാൻ കൊൽക്കത്തയ്ക്കായി.

എന്നാൽ അവസാനം ഇരുവരും ഡൽഹിയിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ ഹൈദരാബാദ് 278/3 എന്ന വമ്പൻ സ്കോറാണ് സ്വന്തമാക്കിയത്. ഇത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുണ്ട്.

News Now

Summary

KKR Take on SRH as Both Teams Aim to Bounce Back from Opening Losses.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics