
'കുടുങ്ങിയല്ലോ'; ബാറ്റ് ഗേജ് ടെസ്റ്റിൽ പരാജയപ്പെട്ട് രാഹുല്‍ തേവാടിയ (വിഡിയോ)
കഴിഞ്ഞ സീസണിൽ കൊൽക്കത്തയുടെ താരങ്ങളായ സുനില്‍ നരെയ്ന്‍, ആന്റിച് നോര്‍ക്യെ എന്നിവർ ബാറ്റ് ഗേജ് ടെസ്റ്റിൽ പരാജയപ്പെട്ടിരുന്നു.

ചണ്ഡീഗഢ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ഈ സീസണിലെ തുടക്കം ഗംഭീരമാക്കിയിരിക്കുയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ്. കൂപ്പർ കനോലിയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് പഞ്ചാബിന്റെ വിജയത്തിലേക്ക് നയിച്ചത്. താരം 44 പന്തിൽ നിന്ന് പുറത്താകാതെ 72 റൺസ് നേടിയത് കിങ്സ് ഇലവന്റെ വിജയത്തിന്റെ തിളക്കം കൂട്ടി. എന്നാൽ, മത്സരത്തിൽ മറ്റൊരു ട്വിസ്റ്റ് കൂടി സംഭവിച്ചിരുന്നു.
ഗുജറാത്ത് ടൈറ്റന്‍സിന്റെ താരം രാഹുല്‍ തേവാടിയ ബാറ്റിങ്ങിന് ഇറങ്ങിയപ്പോഴാണ് സംഭവം. ബാറ്റിന്റെ അളവ് പരിശോധിക്കുന്ന ഗേജ് ടെസ്റ്റിൽ (gauge test) താരം പരാജയപ്പെട്ടു. തേവാടിയയുടെ ബാറ്റ് പ്രത്യേക ഉപകരണത്തിലൂടെ (Bat Gauge) അംപയർ കടത്തി വിടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുക ആയിരുന്നു. ഇതോടെ മറ്റൊരു ബാറ്റുമായി എത്താൻ താരത്തോട് അംപയർ ആവശ്യപ്പെട്ടു.
തുടർന്ന്, മറ്റൊരു ബാറ്റുമായി സഹതാരം ഗ്രൗണ്ടിൽ എത്തി. ആ ബാറ്റ് ഗേജ് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കിയതോടെയാണ് രാഹുല്‍ തേവാടിയയെ അംപയർ ബാറ്റിങ് ആരംഭിക്കാൻ അനുവദിച്ചത്. മത്സരത്തിൽ 10 പന്തിൽ നിന്ന് 11 റൺസ് നേടാൻ താരത്തിനെ സാധിച്ചുള്ളൂ.
Game takes a surprising turn out of nowhere
— Cricketopia (@CricketopiaCom) March 31, 2026
Rahul Tewatia is pulled up by the umpires after his bat is ruled non-compliant!
pic.twitter.com/QeJQkvhXRY
കഴിഞ്ഞ സീസണിൽ കൊൽക്കത്തയുടെ താരങ്ങളായ സുനില്‍ നരെയ്ന്‍, ആന്റിച് നോര്‍ക്യെ എന്നിവർ ബാറ്റ് ഗേജ് ടെസ്റ്റിൽ പരാജയപ്പെട്ടിരുന്നു. ബാറ്റിൽ നിയമവിരുദ്ധമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള പരിശോധനയാണ് ബാറ്റ് ഗേജ് ടെസ്റ്റ് എന്ന് പറയുന്നത്. ഇത്തരം രൂപമാറ്റം വരുത്തിയ ബാറ്റ് ഉപയോഗിച്ച് കളിക്കുമ്പോൾ പ്രത്യേക ആനുകൂല്യം ബാറ്റർക്ക് ലഭിക്കും. ഇതൊഴിവാക്കാനാണ് പരിശോധന നടത്തുന്നത്.
News Now
Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്

ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ
ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല

Summary
Rahul Tewatia’s Bat Fails Gauge Test During PBKS vs GT Clash.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


