
'ആ മാറ്റങ്ങളില്‍ പൊരുത്തപ്പെടാന്‍ എനിക്ക് കഴിയില്ല, രാഹുലിന് സാധിക്കുന്നു'; പുകഴ്ത്തി മഗ്രാത്ത്

സിഡ്നി: ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെഎല്‍ രാഹുലിന്റെ തുടര്‍ച്ചയായുള്ള ബാറ്റിങ് ഓര്‍ഡര്‍ മാറ്റം അത്ഭുതപ്പെടുത്തുന്നുവെന്ന് മുന്‍ ഓസീസ് പേസര്‍ ഗ്ലെന്‍ മഗ്രാത്ത്. ഓസ്ട്രേയക്കെതിരായ ആദ്യ ഏകദിനത്തില്‍ കെഎല്‍ രാഹുല്‍ ആറാമനായാണ് ഇറങ്ങിയത്. അഞ്ചാം നമ്പറില്‍ ഇറങ്ങേണ്ട രാഹുലിന് പകരം അക്ഷര്‍ പട്ടേല്‍ ഇറങ്ങിയത് ചൂണിക്കാണിച്ചായിരുന്നു മഗ്രാത്തിന്റെ പ്രതികരണം.
രാഹുല്‍ തന്റെ കരിയറില്‍ 11 പൊസിഷനുകളിലും ബാറ്റ് ചെയ്തിട്ടുണ്ട്, രാഹുലിന്റെ മികവിനെ അംഗീകരിക്കുമ്പോള്‍ തന്നെ, ഇത്തരത്തില്‍ നിരന്തരം മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ തനിക്ക് വ്യക്തിപരമായി ബുദ്ധിമുട്ടായിരിക്കുമെന്നും മഗ്രാത്ത് പറഞ്ഞു. ബാറ്റിങ് ഓര്‍ഡറില്‍ ഇടയ്ക്കിടെയുള്ള മാറ്റങ്ങള്‍ ഒരു കളിക്കാരന്റെ ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിക്കും മഗ്രാത്ത് പറഞ്ഞു.
പെര്‍ത്ത് ഏകദിനത്തില്‍ താരം 31 പന്തില്‍ നിന്ന് 38 റണ്‍സ് നേടി. ഓപ്പണറായി കരിയര്‍ ആരംഭിച്ച രാഹുല്‍ ഏഴാം സ്ഥാനത്താണ് ബാറ്റ് ചെയ്തത്. താരത്തിന്റെ ഏറ്റവും നല്ല സ്ഥാനം അഞ്ചാം സ്ഥാനത്താണ്, അഞ്ചാമതായി ഇറങ്ങി രണ്ട് സെഞ്ച്വറികളും ഒമ്പത് അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 56.47 എന്ന മികച്ച ശരാശരിയില്‍ 1299 റണ്‍സ് രാഹുല്‍ നേടിയിട്ടുണ്ട്.
ഒക്ടോബര്‍ 23 ന് അഡലെയ്ഡില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ കോഹ് യും രോഹിതും വമ്പന്‍ തിരിച്ചുവരവ് നടത്തുമെന്നും മഗ്രാത്ത് പറഞ്ഞു. ആദ്യ ഏകദിനത്തില്‍ രോഹിത് ശര്‍മയുടെയും വിരാട് കോഹ്ലിയുടെ പ്രകടനം മോശമായിരുന്നു. ജോഷ് ഹേസല്‍വുഡ് 8 റണ്‍സിന് രോഹിതിനെ പുറത്താക്കിയപ്പോള്‍, മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ കോഹ്ലി പൂജ്യത്തിനാണ് പുറത്താക്കിയത്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
KL Rahul nearly batted in all 11 positions- Glenn McGrath
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


യുപിഐ നികുതി പിന്‍വലിക്കണമെന്ന് രാഹുല്‍; തീരുമാനത്തിന് പിന്നില്‍ വിദേശ സ്വാധീനമില്ലെന്ന് കേന്ദ്രം

'ഒടിയനാകാന്‍' പൃഥ്വിരാജ്; നായിക മഞ്ജു വാര്യര്‍; രാഹുല്‍ സദാശിവന് ചിത്രം ആരംഭിച്ചു


