കോപ്പയില്‍ മെസി എങ്ങനെയാണ് കളിച്ചത് എന്നറിഞ്ഞാല്‍ നിങ്ങള്‍ അയാളെ കൂടുതല്‍ ഇഷ്ടപ്പെടും എന്നാണ് കിരീട നേട്ടത്തിന് പിന്നാലെ സ്‌കലോനി പറയുന്നത്

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:46 am IST

News Now

മാരക്കാന: കോപ്പ അമേരിക്കയില്‍ സെമിയും ഫൈനലും മെസി കളിച്ചത് പരിക്കുമായെന്ന് അര്‍ജന്റീനിയന്‍ പരിശീലകന്‍ സ്‌കലോനി. കോപ്പയില്‍ മെസി എങ്ങനെയാണ് കളിച്ചത് എന്നറിഞ്ഞാല്‍ നിങ്ങള്‍ അയാളെ കൂടുതല്‍ ഇഷ്ടപ്പെടും എന്നാണ് കിരീട നേട്ടത്തിന് പിന്നാലെ സ്‌കലോനി പറയുന്നത്. 

മെസിയെ പോലൊരു കളിക്കാരനില്ലാതെ നമുക്ക് ഇത് സാധ്യമല്ല. പൂര്‍ണമായും ഫിറ്റ്‌നസ് ഇല്ലാതെയാണ് അദ്ദേഹം ഫൈനലും സെമിയും കളിച്ചതെങ്കില്‍ പോലും. അവസാനം വിട്ടുകൊടുക്കാന്‍ തയ്യാറാവാതെ മെസി ജയിച്ചു കയറിയിരിക്കുന്നു, സ്‌കലോനി പറഞ്ഞു. 

എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ താരത്തെ കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. ദേശിയ ടീമിനൊപ്പം നിന്ന് ഒരു കിരീടം അയാള്‍ക്ക് എത്രമാത്രം പ്രധാനപ്പെട്ടതായിരുന്നു എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കോച്ചും കളിക്കാരും തമ്മിലുള്ള ബന്ധമല്ല എനിക്ക് ടീം അംഗങ്ങളോട്. ഞങ്ങള്‍ പരസ്പരം ആശംസകള്‍ നേരും. കെട്ടിപ്പിടിക്കും, അര്‍ജന്റീനിയന്‍ കോച്ച് പറഞ്ഞു. 

മാരക്കാനയില്‍ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീന തോല്‍പ്പിച്ചത്. 2018 ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റ് പുറത്തേക്ക് പോയതിന് പിന്നാലെയാണ് സ്‌കലോനി അര്‍ജന്റീനയുടെ പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്. എമിലിയാനോ മാര്‍ട്ടിനസ്,വിങ്ങര്‍ നികോളാസ് ഗോണ്‍സാലസ്, പ്രതിരോധ നിര താരം ക്രിസ്റ്റിയന്‍ റൊമേരോ എന്നിവരെ കൊണ്ടുവന്ന് ടീം ഉടച്ചു വാര്‍ത്തിരിക്കുകയാണ് സ്‌കലോനി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates