
കോഹ്ലിക്ക് പിന്നാലെ ചഹലും; റൂട്ടിന്റെ ബാറ്റ് ബാലന്‍സിങ് മാജിക് അനുകരിക്കാന്‍ ശ്രമം
കളിയിലേക്ക് വരുമ്പോള്‍ ഇംഗ്ലണ്ടിനെ 259 റണ്‍സില്‍ ഒതുക്കുന്നതില്‍ ചഹലിന്റെ പ്രകടനവും നിര്‍ണായകമായിരുന്നു
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിന് എതിരെ മൂന്നാം ഏകദിനവും ജയിച്ച് പരമ്പര സ്വന്തമാക്കിയതിന്റെ ആഘോഷത്തിലാണ് ഇന്ത്യന്‍ സംഘം. ഋഷഭ് പന്തിന്റെ സെഞ്ചുറിയും ഹര്‍ദിക്കിന്റെ ഓള്‍റൗണ്ട് മികവുമെല്ലാം വാര്‍ത്തകളില്‍ നിറയുന്നതിന് ഇടയില്‍ ചഹലിന്റെ രസകരമായ ചിത്രമാണ് പുറത്തു വരുന്നത്.
ഇംഗ്ലണ്ട് മുന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ ബാറ്റ് ബാലന്‍സിങ് മാജിക് അനുകരിക്കാന്‍ ശ്രമിക്കുകയാണ് ഇവിടെ ചഹല്‍. മാഞ്ചസ്റ്ററില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യുമ്പോഴാണ് സംഭവം. എഡ്ജ്ബാസ്റ്റണ് ടെസ്റ്റിന് മുന്‍പ് ലെസ്റ്ററിന് എതിരെ നടന്ന പരിശീലന മത്സരത്തില്‍ ബാറ്റ് ബാലന്‍സ് ചെയ്യാന്‍ കോഹ് ലിയും ക്രീസില്‍ വെച്ച് ശ്രമിച്ചിരുന്നു എന്നാല്‍ കഴിഞ്ഞില്ല. ന്യൂസിലന്‍ഡിന് എതിരായ ആദ്യ ടെസ്റ്റിന്റെ നാലാം ഇന്നിങ്സിലാണ് റൂട്ട് ബാറ്റ് ഗ്രൗണ്ടില്‍ ബാലന്‍സ് ചെയ്ത് നിര്‍ത്തിയത്.
Yuzvendra Chahal trying to stable the bat like Joe Root on the pitch. pic.twitter.com/zDF760GDRK
â Mufaddal Vohra (@mufaddal_vohra) July 17, 2022
കളിയിലേക്ക് വരുമ്പോള്‍ ഇംഗ്ലണ്ടിനെ 259 റണ്‍സില്‍ ഒതുക്കുന്നതില്‍ ചഹലിന്റെ പ്രകടനവും നിര്‍ണായകമായിരുന്നു. 9.5 ഓവറില്‍ ചഹല്ഡ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹര്‍ദിക്കും സിറാജും ഇംഗ്ലണ്ടിന്റെ മുന്‍നിരയെ തകര്‍ത്തപ്പോള്‍ വാലറ്റത്തെ ഡ്രസ്സിങ് റൂമിലേക്ക് മടക്കുന്ന ചുമതല ചഹല്‍ ഏറ്റെടുത്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്വാദി പാർട്ടിയും ഭാഗമായേക്കും

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 ഒഴിവുകൾ; ഫ്രഷേഴ്സിന് അവസരം

76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്



