
News Now
'ഞാന് എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു'; കുഴൽനാടനെ തള്ളി മുഖ്യമന്ത്രി

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

സിഡ്നി: ഐപിഎല്ലില് മൂന്ന് കളികള് മാത്രമാണ് ഓസീസ് ലെഗ് സ്പിന്നര് ആദം സാംപയ്ക്ക് ആര്സിബിക്ക് വേണ്ടി സീസണില് കളിക്കാനായത്. കളിക്കളത്തില് അധികം അവസരം ലഭിച്ചില്ലെങ്കിലും കോഹ് ലിയെ തനിക്ക് അടുത്ത് അറിയാന് സാധിച്ചതായാണ് സാംപ പറയുന്നത്.
ഞാന് എത്തിയ ആദ്യ ദിവസം തന്നെ കോഹ് ലി എനിക്ക് വാട്സ് ആപ്പില് സന്ദേശം അയച്ചു. ആ സമയം എന്റെ പക്കല് കോഹ് ലിയുടെ നമ്പര് ഉണ്ടായിരുന്നില്ല. ഏറെ നാളായി പരിചയമുള്ള ആളെ പോലെയാണ് കോഹ് ലി പെരുമാറിയത്, സാംപ പറഞ്ഞു.
വെജിറ്റേറിയന് റെസ്റ്റോറന്റില് ഡെലിവെറൂവിന്റെ 15 ഡോളര് വൗച്ചര്, അത് വളരെ നല്ല റെസ്റ്റോറന്റ് ആണ് എന്നാണ് കോഹ് ലി സാംപയ്ക്ക് ആദ്യം അയച്ച സന്ദേശം. കളി കഴിഞ്ഞാല് ഗ്രൗണ്ടില് കാണുന്ന വ്യക്തിയല്ല പിന്നെ കോഹ് ലിയെന്നും സാംപ പറയുന്നു.
ക്രിക്കറ്റ് ഫീല്ഡില് നിങ്ങള് കാണുന്ന വ്യക്തിയേ അല്ല കോഹ് ലി. കളിയിലേക്കും പരിശീലനത്തിലേക്കും കോഹ് ലി തീവ്രത കൊണ്ടുവരുന്നു. മറ്റെല്ലാവരേയും പോലെ തന്നെ തോല്ക്കുന്നത് കോഹ് ലി വെറുക്കുന്നു. മറ്റുള്ളവരേക്കാള് കോഹ് ലി അത് പുറത്തു കാണിക്കും.
ഗ്രൗണ്ടില് നിന്ന് പുറത്തു വന്നാല് പിന്നെ കൂളാണ് കോഹ് ലി. ബസില് ഇരുന്ന് യൂട്യൂബ് വീഡിയോകള് കാണും. ഉറക്കെ ചിരിക്കും...ക്രിക്കറ്റ് ഓസ്ട്രേലിയ പങ്കുവെച്ച റണ്ഔട്ട് വീഡിയോ കണ്ട് മൂന്നാഴ്ചയാണ് കോഹ് ലി ഇതേകുറിച്ച് പറഞ്ഞ് ചിരിച്ചത്. കോഫി, യാത്ര, ഭക്ഷണം എന്നിവയെ കുറിച്ചെല്ലാം കോഹ് ലി സംസാരിച്ചുകൊണ്ടിരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


