
ടി20 റാങ്കിങ്: അഞ്ചാം സ്ഥാനം തിരികെ പിടിച്ച് കോഹ്ലി, കെ എല്‍ രാഹുല്‍ താഴേക്ക്
ആദ്യ മൂന്ന് ടി20യിലും നിരാശപ്പെടുത്തിയ കെ എല്‍ രാഹുല്‍ ഒരു സ്ഥാനം താഴേക്ക് ഇറങ്ങി നാലാം റാങ്കിലേക്ക് എത്തി
ദുബായ്: ട്വന്റി20 റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി ഇന്ത്യന്‍ നായകന് വിരാട് കോഹ് ലി. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ തുടരെ രണ്ട് അര്‍ധ ശതകം നേടിയതോടെയാണ് കോഹ് ലി റാങ്കിങ്ങില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തേക്ക് എത്തിയത്.
ആദ്യ മൂന്ന് ടി20യിലും നിരാശപ്പെടുത്തിയ കെ എല്‍ രാഹുല്‍ ഒരു സ്ഥാനം താഴേക്ക് ഇറങ്ങി നാലാം റാങ്കിലേക്ക് എത്തി. ബാബര്‍ അസം മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ഡേവിഡ് മലന് ഒന്നാം സ്ഥാനത്തും ആരോണ്‍ ഫിഞ്ച് രണ്ടാമതും തുടരുന്നു.
Back-to-back fifties in the ongoing #INDvENG series have helped Virat Kohli reclaim the No.5 spot in the @MRFWorldwide ICC T20I Player Rankings
â ICC (@ICC) March 17, 2021
Full list: https://t.co/iM96Oe6eu6 pic.twitter.com/JkxEyZGTLr
ഇന്ത്യക്കെതിരായ മൂന്നാം ടി20യിലെ 83 റണ്‍സ് ഇന്നിങ്സോടെ അഞ്ച് സ്ഥാനങ്ങള്‍ മുന്പോട്ട് കയറി ബട്ട്ലര്‍ 19ാം റാങ്കിലെത്തി. 17ാം റാങ്ക് ആണ് ബട്ട്ലറിന്റെ കരിയര്‍ ബെസ്റ്റ്. ബെയര്‍സ്റ്റോ രണ്ട് സ്ഥാനങ്ങള്‍ മുകളിലേക്ക് കയറി 14ാം റാങ്കിലെത്തി.
ജോഫ്ര ആര്‍ച്ചര്‍ 34ാം റാങ്കിലെത്തി. മാര്‍ക്ക് വുഡ് 39ാം റാങ്കും സാം കറാന് 74ാം റാങ്കിലുമെത്തി. ശ്രേയസ് അയ്യര്‍ 31ാം റാങ്കിലേക്കും റിഷഭ് പന്ത് 80ാം റാങ്കും തൊട്ടു. ബാറ്റ്സ്മാന് ഓള്‍റൗണ്ടര്‍മാരില്‍ വാഷിങ്ടണ്‍ സുന്ദര്‍ രണ്ട് സ്ഥാനങ്ങള്‍ മുന്പോട്ട് കയറി 11ാം റാങ്കിലെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പാലക്കാട് വാഹനാപകടത്തിൽ പരിക്കേറ്റ കോഴിക്കോട് സ്വദേശിനി മരിച്ചു

Jantar Mantar Protest: ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കള്‍ കസ്റ്റഡിയിൽ
'ലാല്‍ ആ ചിത്രത്തിലുള്ളത് ആര്‍ക്കും അറിയില്ലായിരുന്നു, മാസികക്കാരെ ഭീഷണിപ്പെടുത്തി'; സര്‍പ്രൈസ് കാമിയോയെക്കുറിച്ച് കമല്‍

നഴ്സുമാർക്ക് അവസരം... റീജിയണൽ കാൻസർ സെന്ററിൽ 25 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം


