ശ്രേയസ് അയ്യരെ പ്ലേയിങ് ഇലവനില്‍ നിലനിര്‍ത്തി സഞ്ജുവിന് പകരം മനീഷ് പാണ്ഡേയെ ഇന്ത്യ ഇറക്കാന്‍ സാധ്യതയുണ്ട്...

Last Updated :20 January 2024, 8:34 am IST

News Now

ന്യൂഡല്‍ഹി: മൂന്നാം ടി20ക്ക് ഇന്ത്യ ഇന്ന് ഇറങ്ങുമ്പോള്‍ തുടരെ മൂന്നാമത്തെ കളിയിലും സഞ്ജു സാംസണിന് അവസരം ലഭിക്കുമോ എന്നാണ് മലയാളി ആരാധകരുടെ നോട്ടം. ശ്രേയസ് അയ്യരെ പ്ലേയിങ് ഇലവനില്‍ നിലനിര്‍ത്തി സഞ്ജുവിന് പകരം മനീഷ് പാണ്ഡേയെ ഇന്ത്യ ഇറക്കാന്‍ സാധ്യതയുണ്ട്...

സഞ്ജുവിന് പകരം മനീഷ് പാണ്ഡേയെ ഇന്ത്യ കളിപ്പിച്ചേക്കും എന്നാണ് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ് പറയുന്നത്. രണ്ട് മത്സരം കളിച്ചിട്ടും സ്‌കോര്‍ കണ്ടെത്താന്‍ സഞ്ജുവിന് സാധിച്ചില്ല എന്നതാണ് സെവാഗ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. 

വലിയ മാറ്റങ്ങള്‍ ഇന്ത്യക്ക് പ്ലേയിങ് ഇലവനില്‍ വരുത്തേണ്ടതായി വരുന്നില്ല. എന്നാല്‍ മനീഷ് കളിക്കാന്‍ ഫിറ്റാണ് എങ്കില്‍ മനീഷിനെ ഇന്ത്യ ഇറക്കിയേക്കും. എന്നാല്‍ ആര്‍ക്ക് പകരം മനീഷ് കളിക്കും? ഇന്ത്യയുടെ 2020ലെ അവസാന ടി20 മത്സരത്തില്‍ സഞ്ജുവിനെ മാറ്റി മനീഷ് പാണ്ഡേ വരും. സഞ്ജുവിനെ മാത്രമേ മാറ്റാന്‍ പാകത്തില്‍ ഞാന്‍ കാണുന്നുള്ളു, സെവാഗ് പറഞ്ഞു. 

രണ്ട് മത്സരം കളിച്ചു സഞ്ജു. എന്നിട്ടും റണ്‍സ് കണ്ടെത്താനായില്ല. രണ്ട് മത്സരം കഴിഞ്ഞാല്‍ കളിക്കാരനെ മാറ്റുക എന്നതാണ് കോഹ് ലിയുടെ പതിവ്. അതുകൊണ്ട് ഇത്തവണ സഞ്ജു ആയിരിക്കും അതിന് വിധേയമാവുക എന്നും സെവാഗ് വിലയിരുത്തി. കാന്‍ബറയില്‍ 15 പന്തില്‍ നിന്ന് ഒരു ഫോറും ഒരു സിക്‌സും പറത്തിയാണ് സഞ്ജു പുറത്തായത്. രണ്ടാമത്തേതില്‍ മടങ്ങിയത് 15 റണ്‍സ് നേടിയും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates