
'ക്ഷമിക്കണം ബോസ്'; ലോകകപ്പ് ടീമിൽ നിന്ന് രോഹിത്തിനെ ഒഴിവാക്കിയത് തെറ്റ്, മാപ്പ് പറഞ്ഞ് മുൻ ബിസിസിഐ സെലക്ടർ
രോഹിത്തിനെ ഒഴിവാക്കിയതിനെക്കുറിച്ചു ഇപ്പോൾ ഓർക്കുമ്പോൾ വിഷമം തോന്നാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുംബൈ: 2011 ഏകദിന ലോകകപ്പിലെ ഇന്ത്യൻ സ്‌ക്വാഡിൽ നിന്ന് രോഹിത് ശർമയെ ഒഴിവാക്കിയ സംഭവത്തിൽ ക്ഷമ ചോദിച്ച് മുൻ ബിസിസിഐ മുഖ്യ സെലക്ടർ കൃഷ്ണമാചാരി ശ്രീകാന്ത്. ഓൾറൗണ്ടർമാർക്ക് പ്രാധാന്യം നൽകണമെന്ന ടീം മാനേജ്‍മെന്റിന്റെ തീരുമാനം കാരണമാണ് താരത്തിനെ ഒഴിവാക്കിയത്. അന്നത്തെ ധോനി നായകനായ ഇന്ത്യൻ ടീം ലോകകപ്പ് വിജയിക്കുകയും ചെയ്തിരുന്നു. രോഹിത്തിനെ ഒഴിവാക്കിയതിനെക്കുറിച്ചു ഇപ്പോൾ ഓർക്കുമ്പോൾ വിഷമം തോന്നാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“ഇന്നും അദ്ദേഹത്തെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് വിഷമമുണ്ട്. കഴിഞ്ഞ വർഷം ഞാൻ രോഹിതിനോട് ക്ഷമ ചോദിച്ചിരുന്നു. അദ്ദേഹത്തെ ഒഴിവാക്കിയത് മനപ്പൂർവ്വമല്ല. ‘ഹാഫ് ഓൾറൗണ്ടർമാരെ’ ടീമിൽ ഉൾപ്പെടുത്താനാണ് ഞങ്ങൾ ശ്രമിച്ചത്. അതിന് കൊണ്ടാണ് താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയത്'' ശ്രീകാന്ത് പറഞ്ഞു.
ഇങ്ങനെ ഒരു തീരുമാനം എടുത്തത് കൊണ്ട് വേൾഡ് കപ്പ് ജയിക്കാൻ നമുക്ക് കഴിഞ്ഞു. ടൂർണമെന്റിലെ മികച്ച താരം ആയി തെരഞ്ഞെടുത്തത് യുവരാജ് സിങിനെ ആയിരുന്നു. ബാറ്റിലും ബൗളിങ്ങിലും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച്ചവെച്ചതെന്നും ശ്രീകാന്ത് വ്യക്തമാക്കി.
''വീരേന്ദര്‍ സെവാഗ്, സച്ചിൻ, സുരേഷ് റെയ്ന,യൂസഫ് പത്താൻ എന്നിവർ ടൂർണമെന്റിൽ മികച്ച രീതിയിൽ പന്തെറിഞ്ഞിരുന്നു. രവിചന്ദ്രൻ അശ്വിനെ ടീമിൽ എടുത്തത് ഹർഭജൻ സിങിന്റെ പകരക്കാരനായാണ്. ഒരു ‘ഹാഫ് ഓൾറൗണ്ടർ’ എന്ന രീതിയിലാണ് യൂസഫ് പത്താനെ ടീമിൽ ഉൾപ്പെടുത്തിയത്. പക്ഷെ, 2011 ലോകകപ്പിൽ കളിക്കാൻ രോഹിത്തിന് മതിയായ കഴിവുണ്ടായിരുന്നു'' അദ്ദേഹം വ്യക്തമാക്കി.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Krishnamachari Srikkanth apologises to Rohit Sharma for 2011 World Cup snub.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



