
കളി ജയിച്ചതിന് പിന്നാലെ കുഞ്ഞ് പിറന്നു; 'വായു'; സന്തോഷ വാര്‍ത്തയുമായി ക്രുണാല്‍ പാണ്ഡ്യ
കുഞ്ഞിന് വായു എന്നാണ് പേരിട്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

മുംബൈ; ക്രിക്കറ്റ് താരം ക്രുണാല്‍ പാണ്ഡ്യക്ക് ഭാര്യ പങ്കുരിയ്ക്കും ആണ് കുഞ്ഞു പിറന്നു. സന്തോഷ വാര്‍ത്ത ഇരുവരും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചു. കുഞ്ഞിന് വായു എന്നാണ് പേരിട്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
കുഞ്ഞിനൊപ്പമുളള ചിത്രങ്ങളും അവര്‍ പങ്കുവച്ചു. ഇരുവര്‍ക്കും രണ്ടുവയസുള്ള മറ്റൊരാണ്കുഞ്ഞ് കൂടിയുണ്ട്.ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ നിരവധി ക്രിക്കറ്റ് താരങ്ങളും ആരാധകരും അഭിനന്ദനം അറിയിക്കുകയും ചെയ്തു. യുവേന്ദ്ര ചാഹല്‍, ദിനേശ് കാര്‍ത്തിക് ഉള്‍പ്പടെയുള്ളവരുടെ കമന്റുകളും ശ്രദ്ധേയമായി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഐപിഎല്ലില്‍ ലഖ്നൗ ടീമീലാണ് ക്രൂണാല്‍ കളിക്കുന്നത്. ഈ സീസണില്‍ ഗുജറാത്തിനെതിരെ പതിനൊന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ശ്രദ്ധേയമായ പ്രകടനം ക്രുണാല്‍ നടത്തിയിരുന്നു. നാലോവര്‍ എറിഞ്ഞപ്പോള്‍ 11 റണ്‍സ് മാത്രമാണ് ക്രുണാല്‍ വിട്ടുകൊടുത്തത്. ഐപിഎല്ലിലെ ഒരു എല്‍എസ്ജി ബൗളര്‍ ഏറ്റവും കുറവ് റണ്‍സ് വിട്ടുകൊടുത്ത നാലോവര്‍ എന്ന നേട്ടം ക്രുണാലിന്റെ പേരിലാണ്. 2022-ല്‍ പഞ്ചാബ് കിങ്സിനെതിരെ നാല് ഓവറില്‍ 2/11 എന്ന സ്പെല്ലില് 2022-ല്‍ പാണ്ഡ്യ തന്റെ സ്വന്തം റെക്കോര്‍ഡാണ് തകര്‍ത്തത്. ഈ സീസണില്‍ ഇതുവരെ അഞ്ച് വിക്കറ്റാണ് ക്രുണാല്‍ വീഴ്ത്തിയത്.
WHAT TO READ NEXT

മിച്ചല്‍ മാര്‍ഷിനു പകരം ഗുല്ബദിന് നയിബ് ഡല്‍ഹിയില്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Related News


വീണ്ടും ജീവനെടുത്ത് ആനക്കലി, മദ്യനയ ചര്‍ച്ചകളിലേക്ക് സര്‍ക്കാര്‍, ബ്രസീല്‍ ലെജന്‍ഡ്സിന്റെ കളി കൊച്ചിയില്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ദുവയ്ക്ക് കൂട്ടായി കുഞ്ഞനുജത്തി എത്തി; പെണ്‍കുഞ്ഞിന് ജന്മം നല്കി ദീപിക
