എംബാപ്പെയുടെ പരിക്ക് സാരമുള്ളതാണെന്നും മെഡിക്കല്‍ ടീമിന്റെ നിര്‍ദേശം ലഭിച്ചശേഷമെ എന്തെങ്കിലും പറയാന്‍ കഴിയുകയുള്ളുവെന്നും ഫ്രാന്‍സ് കോച്ച് ദിദിയെര്‍ ദെഷാംപ്സ് പറഞ്ഞു

Kylian Mbappé suffers broken nose and is doubt for game against Netherlands
ഓസ്ട്രിയയുമായുള്ള മത്സരശേഷം മൂക്കിന് പരിക്കേറ്റ എംബാപ്പെSource by : എക്‌സ്‌
Last Updated :18 June 2024, 12:44 pm IST

News Now

ബെര്‍ലിന്‍: ഓസ്ട്രിയക്കെതിരായ മത്സരത്തില്‍ ഫ്രാന്‍സ് ക്യാപ്റ്റന്‍ എംബാപ്പെയ്ക്ക് മൂക്കിന് പരിക്കേറ്റതോടെ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ കളിക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. എംബാപ്പെയുടെ പരിക്ക് സാരമുള്ളതാണെന്നും മെഡിക്കല്‍ ടീമിന്റെ നിര്‍ദേശം ലഭിച്ചശേഷമെ എന്തെങ്കിലും പറയാന്‍ കഴിയുകയുള്ളുവെന്നും ഓസ്ട്രിയയുമായുള്ള മത്സരശേഷം ഫ്രാന്‍സ് കോച്ച് ദിദിയെര്‍ ദെഷാംപ്സ് പറഞ്ഞു. അതേസമയം പരിക്കേറ്റ എംബാപ്പെയ്ക്ക് ശസ്ത്രക്രിയ നടത്തേണ്ട ആവശ്യമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് സ്ഥിരീകരിച്ചു.

എംബാപ്പെയ്‌ക്കൊപ്പം എപ്പോഴും ടീം ശക്തമായിരിക്കുമെന്ന് ഫ്രാന്‍സ് പരീശീലകന്‍ പറഞ്ഞു. കിലിയന്റെ പരിക്ക് സാരമുള്ളതാണ്. മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം അറിഞ്ഞ ശേഷമെ എന്തെങ്കിലും പറയാന്‍ കഴിയുകയുള്ളു. അദ്ദേഹം ആശുപത്രിയില്‍ തുടരുകയാണ്. പരിക്ക് ഭേദമായില്ലെങ്കില്‍ അവന്‍ ഇല്ലാതെ കളിക്കേണ്ടിവരും. ആദ്യമത്സരത്തില്‍ ടീമിന്റെ പ്രകടനത്തില്‍ സന്തുഷ്ടനാണെന്നും ദിദിയെര്‍ ദെഷാംപ്സ് പറഞ്ഞു. ശനിയാഴ്ചയാണ് നെതര്‍ലന്‍ഡ്‌സുമായി ഫ്രാന്‍സിന്റെ മത്സരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പരിക്ക് സാരമുള്ളതായതിനാല്‍ എംബാപ്പെയ്ക്ക് മുന്നാഴ്ചയലധികം വിശ്രമം വേണ്ടിവരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ഓസ്ട്രിയയ്‌ക്കെതിരായ മത്സരത്തിനിടെ 87ാം മിനിറ്റിലാണ് കെവിന്‍ ഡാന്‍സോയുമായി ഉണ്ടായ കൂട്ടിയിടിക്കിടെയാണ് താരത്തിന്റെ മൂക്കിന് പരിക്കേറ്റത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂക്കിനേറ്റ പരിക്ക്; നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ എംബാപ്പെ കളിച്ചേക്കില്ല; റിപ്പോര്‍ട്ട്