'വീണ്ടും നായകനാവാന്‍ കോഹ്‌ലി ആഗ്രഹിച്ചു?'; അപ്രതീക്ഷിത വിരമിക്കലിനു പിന്നില്‍ എന്ത്?

ടീമിലെ യുവതാരത്തിന് നായക പദവി നല്‍കാനാണ് ആഗ്രഹിക്കുന്നതെന്ന് ബിസിസിഐ കോഹ്‌ലിയെ അറിയിച്ചിരുന്നു

Lack Of Freedom Virat Kohli Decided To Quit Tests report
വിരാട് കോഹ്‌ലി, ബുംറ എഎഫ്പി
Edited by :Amal Joy
Last Updated :14 മേയ് 2025, 1:38 pm IST

ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള വിരാട് കോഹ്‌ലിയുടെ അപ്രതീക്ഷിത വിരമിക്കല്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഇംഗ്ലണ്ട് പര്യടനത്തിന് ആഴ്ചകള്‍ ശേഷിക്കെയായിരുന്നു കോഹ്‌ലിയുടെ വിരമിക്കല്‍ പ്രഖ്യാപനം. താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നില്‍ ബിസിസിഐ നിലപാടിലെ അതൃപ്തിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടെസ്റ്റ് നായക പദവി തനിക്ക് ഒരിക്കല്‍ കൂടി നല്‍കണമെന്നും ടീമിനെ കരകയറ്റാന്‍ തനിക്ക് കഴിയുമെന്നും അതിന് അനുവദിക്കണമെന്നും കോഹ്‌ലി ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നതായാണ് ക്രിക്ബസ് റിപ്പോര്‍ട്ട്. എന്നാല്‍ കോഹ്‌ലിയുടെ ആവശ്യം ബിസിസിഐ തള്ളി. ഇതേ തുടര്‍ന്നാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ടീമിലെ യുവതാരത്തിന് നായക പദവി നല്‍കാനാണ് ആഗ്രഹിക്കുന്നതെന്ന് ബിസിസിഐ കോഹ്‌ലിയെ അറിയിച്ചിരുന്നു. നിലവിലെ മാനെജ്‌മെന്റിന് കീഴില്‍ തനിക്ക് സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്നും ചുറ്റുപാടുമുള്ള സാഹചര്യങ്ങളും അനുകൂലമല്ലെന്നും ഡ്രസിങ് റൂം പാടെ മാറിയെന്നതും കോഹ് ലിയെ അസ്വസ്ഥനാക്കിയിരുന്നു.

വിരമിക്കലില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് കോഹ് ലി മുന്‍ പരിശീലകനും സുഹൃത്തുമായ രവി ശാസ്ത്രിയുമായി സംസാരിച്ചിരുന്നതായും റിപ്പോര്‍ട്ട് പറയുന്നു. ഇതുസംബന്ധിച്ച് ബിസിസിഐ മുന്‍ സെക്രട്ടറി ജയ് ഷായുമായും കോഹ് ലി സംസാരിച്ചിരുന്നു. രാജീവ് ശുക്ലയുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് നടന്നില്ല. ടീമില്‍ തുടരണമെന്ന് വ്യക്തമാക്കി അജിത് അഗാര്‍ക്കര്‍ രണ്ടുവട്ടം കോഹ് ലിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും എന്നാല്‍ കോഹ് ലി തീരുമാനത്തില്‍ നിന്ന് മാറിയില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now