
'തൊലിയുടെ നിറമാണ് പ്രശ്നം'; എൽ ശിവരാമകൃഷ്ണൻ ബിസിസിഐ കമന്ററി പാനലിൽ നിന്നു വിരമിച്ചു
കടുത്ത വർണ വിവേചനം നേരിടേണ്ടി വന്നുവെന്നു ആരോപണം

മുംബൈ: മുൻ ഇന്ത്യൻ ലെഗ് സ്പിന്നറും ക്രിക്കറ്റ് വിദഗ്ധനുമായ ലക്ഷ്മൺ ശിവരാമകൃഷ്ണൻ ബിസിസിഐ കമന്ററി പാനലിൽ നിന്നു വിരമിച്ചു. താൻ വർണ വിവേചനത്തിന്റെ ഇരയാണെന്നു തുറന്നടിച്ചാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത്. ടോസ്, പ്രസന്റേഷൻ ചടങ്ങുകൾക്ക് തനിക്കു അവസരം ലഭിക്കാത്തതിനാൽ ബ്രോഡ്കാസ്റ്റിങ് കരിയർ അവസാനിപ്പിക്കുന്നതെന്നു അദ്ദേഹം വ്യക്തമാക്കി.
17ാം വയസിൽ തന്റെ ലെഗ് സ്പിന്നും ഗൂഗ്ലിയും ടോപ് സ്പിന്നും കൊണ്ടും ക്രിക്കറ്റ് ലോകത്ത് തരംഗം സൃഷ്ടിച്ച താരമാണ് ശിവരാമകൃഷ്ണൻ. എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത്. 23 വർഷമായിട്ടും ടോസിനും പ്രസന്റേഷനും തന്നെ ഉപയോഗിച്ചിട്ടില്ല. ശാസ്ത്രി പരിശീലകനായിരുന്നപ്പോൾ പോലും പുതുമുഖങ്ങൾ വന്ന് പിച്ച് റിപ്പോർട്ടും ടോസും പ്രസന്റേഷനും നടത്തി. എന്തായിരിക്കാം കാരണം എന്നാണ് നിങ്ങൾ കരുതുന്നതെന്നു ശിവരാമകൃഷ്ണന്‍ ചോദിച്ചു.
അദ്ദേഹത്തിന്റെ പോസ്റ്റിനു താഴെ ഒരാൾ തൊലിയുടെ നിറമാണോ പ്രശ്നമെന്നു ചോദിച്ചപ്പോൾ താങ്കൾ പറഞ്ഞത് ശരിയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കമന്ററി ബോക്സിൽ തന്റെ നിലപാടുകൾ മറയില്ലാതെ തുറന്നു പറഞ്ഞ് രണ്ട് പതിറ്റാണ്ടിലേറെ നിറഞ്ഞു നിന്ന ആളാണ് ശിവരാമകൃഷ്ണൻ. ശിവ എന്ന് അറിയപ്പെട്ട അദ്ദേഹം, 1983നും 86നും ഇടയിൽ ഇന്ത്യയ്ക്കായി 9 ടെസ്റ്റുകളിലും 16 ഏകദിനങ്ങളിലും കളിച്ചു. 2000ത്തിലാണ് കമന്റേറ്ററായി രണ്ടാം ഇന്നിങ്സ് തുടങ്ങിയത്. ഐസിസി ക്രിക്കറ്റ് കമ്മിറ്റിയിൽ കളിക്കാരുടെ പ്രതിനിധിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
News Now
Jantar Mantar Protest: ജന്തർമന്തറിൽ സമരത്തിന് അനുമതി തേടി സിജെപി

'എല്ലാം നല്ല ഉദ്ദേശത്തില്‍ അല്ല'; കുട്ടികളുടെ ഫോണ്‍ ഉപയോഗത്തില്‍ ദുബൈയില്‍ മുന്നറിയിപ്പ്

സുപ്രീം കോടതിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്; അഭിഭാഷകരുടെ സഞ്ചാരം തടസ്സപ്പെടരുതെന്ന് ചീഫ് ജസ്റ്റിസ്

ജിയോ ബേബിയുടെ നായകനായി റോഷൻ മാത്യു; 'ഹ്യൂമൻ' ടൈറ്റിൽ പോസ്റ്റർ പുറത്ത്

Summary
Former India cricketer laxman sivaramakrishnan has stepped down from his job as a commentator with the bcci
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




