News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

മാഡ്രിഡ്: അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി ഇനി ഫുട്ബോള്‍ ക്ലബ് ഉടമ. സ്പെയിനിലെ കാറ്റലൂനിയ പ്രവിശ്യയിലെ ഫുട്ബോള്‍ ക്ലബ് മെസി വില കൊടുത്തു വാങ്ങി.
തന്റെ മുന്‍ ക്ലബായ ബാഴ്സലോണയുടെ സമീപത്തു തന്നെയുള്ള ചെറിയ ക്ലബായ യൂണിയോ അസ്പോര്ട്ടീവോ കോർനെല്ല (യുഇ കോർനെല്ല) ടീമാണ് മെസി വാങ്ങിയത്. സ്പെയിനിലെ അഞ്ചാം ഡിവിഷന് ടീമാണിത്. എത്ര തുകയാണ് ഇതിഹാസ താരം ടീമിനെ സ്വന്തമാക്കാന്‍ മുടക്കിയ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
സീസണില്‍ ക്ലബ് മികച്ച പ്രകടനമാണ് നടത്തുന്നത്. നിലവില്‍ അവര്‍ മൂന്നാം സ്ഥാനത്തുണ്ട്.
3700 പേര്‍ക്ക് ഇരിക്കാവുന്ന ഹോം ഗ്രൗണ്ട് ക്ലബിനു സ്വന്തമായുണ്ട്. 1951 ഏപ്രിലിലാണ് ക്ലബ് സ്ഥാപിച്ചത്. 2013-14 സീസണില്‍ ക്ലബ് അഞ്ചാം ഡിവിഷനില്‍ കിരീടവും സ്വന്തമാക്കിയിട്ടുണ്ട്.
Summary
Inter Miami superstar Lionel Messi has confirmed the purchase of Catalan club UE Cornella
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




