പെറുവിനാണ് ഈ അപൂര്‍വയിനം സസ്യത്തെ കണ്ടെത്തിയത്

News Now
'എന്റെ വേഷം ചെറുത്, അഭിനയിക്കാനുള്ളത് മീരയ്ക്ക്; കാവ്യ പരിഭവം പറഞ്ഞു, പക്ഷെ'; തുറന്നു പറഞ്ഞ് കമല്‍

ഉപയോക്താക്കള്‍ക്ക് 'ചില പ്രത്യേക' വിവരങ്ങള്‍ മാത്രം നല്കുന്നു; മെറ്റ അല്‍ഗോരിതം തിരുത്തണമെന്ന് കേന്ദ്രം

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; രണ്ടിടത്തായി നാലു പേര് കൊല്ലപ്പെട്ടു; മൃതദേഹങ്ങള്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ വെച്ച് പ്രതിഷേധം

വഖഫ് ബോർഡ് പുനഃസംഘടന: കാന്തപുരം വിഭാഗത്തിന്റെ പരാതി ന്യായമെന്ന് പികെ കുഞ്ഞാലിക്കുട്ടി; പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കും

ബ്യൂണസ് അയേഴ്സ്: പുതിയതായി കണ്ടെത്തിയ സസ്യത്തിന് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നു വിരമിച്ച ഇതിഹാസ അർജന്റീന നായകൻ ലയണൽ മെസിയുടെ പേരിട്ട് ശാസ്ത്രലോകം. അർജന്റീനയുടെ വിഖ്യതമായ ആകാശ നീലയും വെള്ളയും കലർന്ന ജേഴ്സിയോടു സാമ്യമുള്ള പൂവാണ് ഈ ചെടിയ്ക്കുള്ളത്. ഇക്കാരണത്താൽ തന്നെ സസ്യത്തിന് സാൽവിയ മെസി എന്നാണ് ഔദ്യോഗികമായി പേരിട്ടത്. മെസിയോടുള്ള ആദരവും പിന്നിലുണ്ട്.
പെറുവിലെ ആന്‍ഡീസ് പര്‍വത നിരകളില്‍ നിന്നാണ് ഈ അപൂര്‍വയിനം സസ്യത്തെ കണ്ടെത്തിയത്. പെറുവിലെയും അര്‍ജന്റീനയിലെയും ശാസ്‌ത്രജ്ഞര്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് സസ്യത്തെ തിരിച്ചറിഞ്ഞത്. സസ്യശാസ്‌ത്ര ജേണലായ ഫൈറ്റോടാക്‌സയുടെ ഒക്ടോബര്‍ പതിപ്പിലാണ് ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചെടിയുടെ പേരിന്റെ അവസാനം മെസി എന്ന് ചേര്‍ത്തിരിക്കുന്നത് വ്യക്തികളോടുള്ള ആദരസൂചകമായി ജീവിവര്‍ഗങ്ങള്‍ക്ക് പേരിടുന്ന അന്താരാഷ്ട്ര സസ്യശാസ്‌ത്ര നാമകരണ നയങ്ങളും ചട്ടങ്ങളും പാലിച്ചാണ്.
തുളസി, പുതിന തുടങ്ങിയ ഉള്‍പ്പെടുന്ന ലാമിയോസി സസ്യവിഭാഗത്തിലാണ് സാൽവിയ വരുന്നത്. ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകളും കാലാവസ്ഥ വ്യതിയാനവും കാരണം വംശനാശ ഭീഷണി നേരിടുന്ന സസ്യവിഭാഗമായി സാൽവിയയെ തരംതിരിച്ചിട്ടുമുണ്ട്.
സമീപകാലത്താണ് മെസി അന്താരാഷ്ട്ര ഫുട്ബോൾ അവസാനിപ്പിച്ചത്. നിലവിൽ മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്കായി മെസി പന്ത് തട്ടുന്നുണ്ട്. താരം ക്ലബ് മത്സരങ്ങളിൽ കുറച്ചുകാലം കൂടി കളിക്കും.Lionel Messi has an unusual namesake in the plant kingdom. Named Salvia messii, the endangered species grows up to 1.5 metres tall in Peru’s Andes. Its restricted distribution and habitat threats have raised concerns about its survival.
Read More:
https://www.moneycontrol.com/science/lionel-messi-has-a-plant-named-after-him-in-peru-why-is-this-1-5-metre-tall-species-endangered-article-14054645.html
WHAT TO READ NEXT

16,000 റണ്‍സ്... ബാബര്‍ അസം ഇതിഹാസ പട്ടികയില്‍!
WHAT TO READ NEXT

50, 50, 100, 100, 100, 100... 6 കളിയിലെ റിങ്കു സിങ് ബാറ്റിങ്!
Summary
Lionel Messi has an unusual namesake in the plant kingdom. Named Salvia messii, the endangered species grows up to 1.5 metres tall in Peru’s Andes. Its restricted distribution and habitat threats have raised concerns about its survival.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



