
30 വർഷമായി തകരാതെ നിന്ന റെക്കോർഡ് തിരുത്തി ദക്ഷിണ കൊറിയ താരം

News Now
കേരള ലൈഫ് മിഷനിൽ ജോലി നേടാം; എഞ്ചിനീയർമാർക്ക് അവസരം, ഇപ്പോൾ അപേക്ഷിക്കാം
പണമിടപാട് വഴികള്‍ തേടി ഇഡി; ലെറ്റര്‍ റോറ്റഗറി കൈമാറും; റിയാസിനെതിരെ ദുബൈയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും

'പറക്കും കാര്‍', ടോക്കണ്‍ അഡ്വാന്‍സ് 50.06 ലക്ഷം രൂപ; ടെസ്ല റോഡ്സ്റ്റര്‍ ബുക്കിങ്ങ് ഇന്ത്യയില്‍ തുടങ്ങി

രേണു ചക്രവര്‍ത്തി; മറന്നുകളയാന്‍ പാടില്ലാത്ത ഉജ്ജ്വലമായ പേര്

ഡെൻസ്: അന്താരാഷ്ട്ര ബാഡ്മിന്റൺ ചരിത്രത്തിൽ പുതിയ ആധ്യായം എഴുതി ചേർത്ത് ദക്ഷിണ കൊറിയ നനിതാ സൂപ്പർ താരം ആൻ സെ യുങ്. വനിതാ സിംഗിൾസിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര കിരീടങ്ങൾ നേടുന്ന താരമെന്ന നേട്ടം ഇനി ആൻ സെ യുങിന്. ഏതാണ്ട് 3 പതിറ്റാണ്ടുകളായി തകരാതെ നിന്ന റെക്കോർഡാണ് ആൻ സെ യുങ് സ്വന്തം പേരിലാക്കിയത്. ഇന്തോനേഷ്യൻ താരം സുസി സുശാന്തിയുടെ റെക്കോർഡാണ് താരം മറികടന്നത്.
ഒഡെൻസിൽ നടന്ന ഡെൻമാർക്ക് ഓപ്പൺ ഫൈനലിൽ ജപ്പാന്റെ അകാനെ യാമഗുചിയെ വീഴ്ത്തി ആൻ സെ യുങ് കിരീടം പിടിച്ചെടുത്തതോടെയാണ് താരം അനുപമ റെക്കോർഡിലെത്തിയത്. താരത്തിന്റെ 47ാം അന്താരാഷ്ട്ര സിംഗിൾസ് കിരീമാണിത്. സുസി സുശാന്തിക്ക് 46 കിരീടങ്ങളാണ് ഉള്ളത്. ഫൈനലിൽ യാമഗുചിക്കെതിരെ 21-23, 21-14, 21-18 എന്ന സ്കോറിനാണ് ആൻ സെ യുങ് വിജയവും കിരീടവും പിടിച്ചെടുത്തത്.
WHAT TO READ NEXT

16,000 റണ്‍സ്... ബാബര്‍ അസം ഇതിഹാസ പട്ടികയില്‍!
1997ൽ വിരമിച്ച സുസി സുശാന്തി 29 വർഷത്തോളമാണ് കിരീട നേട്ടത്തിൽ ഒന്നാം സ്ഥാനം അലങ്കരിച്ചത്. ഈ റെക്കോർഡാണ് 24കാരിയായ ദക്ഷിണ കൊറിയൻ താരം തകർത്തത്. 39 കിരീടങ്ങളുമായി സ്പെയിനിന്റെ കരോലിന മരിനാണ് കിരീട നേട്ടത്തിൽ മൂന്നാമത്.
WHAT TO READ NEXT

50, 50, 100, 100, 100, 100... 6 കളിയിലെ റിങ്കു സിങ് ബാറ്റിങ്!
WHAT TO READ NEXT

അർധ സെഞ്ച്വറി അതിവേഗം... ചരിത്രമെഴുതി ഷെഫാലി വർമ, വൻ റെക്കോർഡ്!
Summary
South Korean badminton superstar An Se young has rewritten the history books, becoming the most decorated women’s singles player in international badminton and ending Indonesian legend Susi Susanti’s nearly three-decade reign at the top
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


