ഇന്ത്യക്ക് നാലാം സ്വര്‍ണം; പൊന്‍തിളക്കമായി ലവ്‌ലിന

വനിതകളുടെ 75 കിലോ വിഭാഗത്തിലാണ് ലവ്‌ലിന സ്വർണം നേടിയത്

ലവ്‌ലിന ബൊര്‍ഗോഹെയ്ന്‍/ചിത്രം: പിടിഐ
Edited by :migrator
Last Updated :20 ജനുവരി 2024, 9:18 am IST


‌
ന്യൂഡൽഹി: വനിതകളുടെ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വീണ്ടും പൊൻതിളക്കം. വനിതകളുടെ 75 കിലോ വിഭാഗത്തിൽ ലവ്‌ലിന ബോര്‍ഗൊഹെനാണ് ഇന്ത്യയ്ക്കായി നാലാം സ്വർണം നേടിയത്. ഓസ്‌ട്രേലിയന്‍ താരം കൈറ്റ്‌ലിന്‍ പാര്‍ക്കറെ പരാജയപ്പെടുത്തിയാണ് ലവ്‌ലിന സ്വർണം നേടിയത്. 5-2 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. 

ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിലെ ലവ്‌ലിനയുടെ ആദ്യ സ്വര്‍ണമാണ് ഇത്. ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി ലവ്‌ലിന വെങ്കലമെഡല്‍ നേടിയിരുന്നു. 

നേരത്തെ 81 കിലോഗ്രാം വിഭാഗത്തിൽ സവിറ്റി ബുറയും 48 കിലോഗ്രാം വിഭാഗത്തിൽ നീതു ഘൻഘാസും 50 കിലോ വിഭാഗത്തിൽ നിഖാത് സരിനും ഇന്ത്യക്കായി സ്വർണം നേടിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

News Now