കുറഞ്ഞ ഓവര്‍ നിരക്ക്; രോഹിത്തിന് പിന്നാലെ മോര്‍ഗനും 12 ലക്ഷം രൂപ പിഴ 

ഐപിഎല്ലില്‍ തുടരെ രണ്ടാം ദിവസവും കുറഞ്ഞ ഓവര്‍ നിരക്കിന് ടീം ക്യാപ്റ്റന് ശിക്ഷ

കൊല്‍ക്കത്ത നായകന്‍ മോര്‍ഗന്‍ സഹതാരങ്ങള്‍ക്കൊപ്പം/ഫോട്ടോ: ഐപിഎല്‍, ബിസിസിഐ
Last Updated :20 January 2024, 8:43 am IST

വാങ്കഡെ: ഐപിഎല്ലില്‍ തുടരെ രണ്ടാം ദിവസവും കുറഞ്ഞ ഓവര്‍ നിരക്കിന് ടീം ക്യാപ്റ്റന് ശിക്ഷ. രോഹിത് ശര്‍മയ്ക്ക് പിന്നാലെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റന്‍ മോര്‍ഗനാണ് 12 ലക്ഷം രൂപ പിഴ വിധിച്ചത്. 

ചൊവ്വാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ നടന്ന കളിയിലാണ് മുംബൈ ക്യാപ്റ്റന്‍ രോഹിത്തിന് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പിഴ ശിക്ഷ വിധിച്ചത്. ചെന്നൈക്കെതിരായ കളിയില്‍ കുറഞ്ഞ ഓവര്‍ നിരക്കിനാണ് മോര്‍ഗന് ശിക്ഷ. 

ഐപിഎല്‍ പതിനാലാം സീസണില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ശിക്ഷിക്കപ്പെടുന്ന മൂന്നാമത്തെ ക്യാപ്റ്റനാണ് മോര്‍ഗന്‍. രോഹിത്തിനും മോര്‍ഗനും കൂടാതെ ധോനിക്കും 12 ലക്ഷം രൂപ പിഴ വിധിച്ചിരുന്നു. കുറഞ്ഞ ഓവര്‍ നിരക്ക് വീണ്ടും ആവര്‍ത്തിച്ചാല്‍ 24 ലക്ഷം രൂപയാവും പിഴ. 

മൂന്നാമതും ഇതേ കുറ്റം ആവര്‍ത്തിച്ചാല്‍ 30 ലക്ഷം രൂപ പിഴയായി അടക്കണം. മാത്രമല്ല ഒരു മത്സരത്തില്‍ നിന്ന് ക്യാപ്റ്റന് വിലക്കും നേരിടും. ചെന്നൈക്കെതിരായ കളിയില്‍ ബൗളിങ് കോമ്പിനേഷനുകള്‍ തീരുമാനിക്കുന്നതിലും ഫീല്‍ഡ് ചെയ്ഞ്ചുകള്‍ നടത്തുന്നതിലും മോര്‍ഗന്‍ കൂടുതല്‍ സമയമെടുത്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now