ഈ ആരാധകർ എന്താണ് ഇങ്ങനെ? മാഴ്‌സ ക്യാപ്റ്റനെ വെള്ളക്കുപ്പി എറിഞ്ഞ് വീഴ്ത്തി! (വീഡിയോ)

ഈ ആരാധകർ എന്താണ് ഇങ്ങനെ? മാഴ്‌സ ക്യാപ്റ്റനെ വെള്ളക്കുപ്പി എറിഞ്ഞ് വീഴ്ത്തി! (വീഡിയോ)

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:51 am IST

പാരിസ്: ഫ്രഞ്ച് ലീഗ് വണില്‍ ആരാധകരുടെ മോശം പെരുമാറ്റം തുടര്‍ക്കഥയാകുന്നു. ആരാധകരുടെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ലിയോണ്‍, മാഴ്‌സ മത്സരം ഉപേക്ഷിച്ചു. മാഴ്‌സ ക്യാപ്റ്റന്‍ ദിമിത്രി പയറ്റിന് നേരെ ലിയോണ്‍ ആരാധകരില്‍ ഒരാള്‍ വെള്ളക്കുപ്പി എറിഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. പിന്നാലെയാണ് മത്സരം ഉപേക്ഷിച്ചത്. 

മത്സരത്തിന്റെ നാലാം മിനിറ്റില്‍ കോര്‍ണര്‍ എടുക്കാന്‍ എത്തിയ ഘട്ടത്തിലാണ് ദിമിത്രി പയറ്റിന് നേരെ ലിയോണ്‍ കാണികള്‍ വെള്ളക്കുപ്പി എറിഞ്ഞത്. കുപ്പിയില്‍ വെള്ളമുണ്ടായിരുന്നതിനാല്‍ ഏറ് കൊണ്ടതിന് പിന്നാലെ പയറ്റ് പരിക്കേറ്റു വീണു. സംഭവത്തില്‍ മാഴ്‌സ താരങ്ങള്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തി. പിന്നാലെ അവര്‍ കളം വിടുകയായിരുന്നു. 

മത്സരം തുടരാം എന്നു അധികൃതരും റഫറിയും തീരുമാനിച്ചെങ്കിലും ഇരു ടീമുകളിലെയും താരങ്ങള്‍ കളത്തില്‍ ഇറങ്ങിയില്ല. പിന്നീട് ഒരു മണിക്കൂറിനു മുകളില്‍ നീണ്ടു നിന്ന ആശയക്കുഴപ്പത്തിനു ശേഷമാണ് അധികൃതര്‍ മത്സരം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചത്. സീസണില്‍ ഇത് ആറാം തവണയാണ് ഫ്രഞ്ച് കാണികളുടെ മോശം പെരുമാറ്റം കാരണം മത്സരം നിര്‍ത്തി വക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നത്.

News Now