ജയവര്‍ധനെ, പൊള്ളോക്ക്, ജാനെറ്റ് ബ്രിട്ടിന്‍ ഐസിസി ഹാള്‍ ഓഫ് ഫെയ്മില്‍

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:51 am IST

News Now

ദുബായ്: ശ്രീലങ്കന്‍ ഇതിഹാസം മഹേല ജയവര്‍ധനെ, ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരം ഷോണ്‍ പൊള്ളോക്ക്, മുന്‍ ഇംഗ്ലണ്ട് വനിതാ താരം ജാനെറ്റ് ബ്രിട്ടിന്‍ എന്നിവരെ ഐസിസിയുടെ ഹാള്‍ ഓഫ് ഫെയ്മില്‍ ഉള്‍പ്പെടുത്തി. ടി20 ലോകകപ്പ് ഫൈനല്‍ നാളെ നടക്കാനിരിക്കെയാണ് ഇവരെ ഐസിസി ഹാള്‍ ഓഫ് ഫെയ്മില്‍ ഉള്‍പ്പെടുത്തിയത്.

ക്രിക്കറ്റ് ചരിത്രത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയ ഇതിഹാസ താരങ്ങളെയാണ് ഐസിസി ഹാള്‍ ഓഫ് ഫെയ്മില്‍ ഉള്‍പ്പെടുത്തുന്നത്. 2009 മുതല്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായ 106 പേരെ ഈ പട്ടികയില്‍ ഐ.സി.സി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

1979 മുതല്‍ 1998 വരെ ഇംഗ്ലണ്ട് വനിതാ ടീമിന് വേണ്ടി കളിച്ച താരമാണ് ജാനെറ്റ് ബ്രിട്ടിന്‍. ജാനെറ്റ് ബ്രിട്ടിന്‍ 2017ല്‍ അന്തരിച്ചു.

2014ല്‍ ശ്രീലങ്ക ഐസിസി ടി20 ലോകകപ്പ് നേടിയപ്പോള്‍ ടീമിന്റെ ഭാഗമായ താരമാണ് ജയവര്‍ധനെ. നാല് ഐസിസി ടൂര്‍ണമെന്റുകളുടെ ഫൈനല്‍ കളിച്ച താരം കൂടിയാണ് ജയവര്‍ധനെ. 

ക്രിക്കറ്റ് ലോകം കണ്ട മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളാണ് ഷോണ്‍ പൊള്ളോക്ക്. ടെസ്റ്റിലും ഏകദിനത്തിലും 3000 റണ്‍സും 300 വിക്കറ്റും നേടിയ ആദ്യ താരം കൂടിയാണ് പൊള്ളോക്ക്.