നവ്ദീപ് സെയ്‌നിയുടെ പരിക്ക്, മലയാളി താരം സന്ദീപ് വാര്യര്‍ ഇന്ന് അരങ്ങേറ്റം കുറിച്ചേക്കും

രണ്ടാം ടി20യില്‍ പരിക്കേറ്റ് നവ്ദീപ് സെയ്‌നിക്ക് പരിക്കില്‍ നിന്ന് മുക്തനാവാന്‍ കഴിഞ്ഞില്ലെങ്കില്‍ സന്ദീപ് വാര്യര്‍ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചേക്കും

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:47 am IST

കൊളംബോ: ശ്രീലങ്കക്കെതിരായ മൂന്നാം ടി20യില്‍ മലയാളി പേസര്‍ സന്ദീപ് വാര്യര്‍ക്ക് അരങ്ങേറ്റത്തിന് വഴി തെളിയുന്നു. രണ്ടാം ടി20യില്‍ പരിക്കേറ്റ് നവ്ദീപ് സെയ്‌നിക്ക് പരിക്കില്‍ നിന്ന് മുക്തനാവാന്‍ കഴിഞ്ഞില്ലെങ്കില്‍ സന്ദീപ് വാര്യര്‍ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചേക്കും. 

സെയ്‌നിക്ക് പകരം പ്ലേയിങ് ഇലവനിലേക്ക് പരിഗണിക്കുന്നവരില്‍ സന്ദീപ് വാര്യര്‍ക്കൊപ്പം അര്‍ഷ്ദീപ് സിങ്ങുമുണ്ട്. ഇവിടെ ഇടംകയ്യന്‍ മീഡിയം ഫാസ്റ്റ് ബൗളറായ അര്‍ഷ്ദീപിനാണ് ഇലവനിലേക്ക് എത്താന്‍ കൂടുതല്‍ സാധ്യത. 

ശ്രീലങ്കക്കെതിരായ രണ്ടാം ടി20യില്‍ എക്‌സ്ട്രാ കവറില്‍ ഫീല്‍ഡ് ചെയ്യുന്നതിന് ഇടയിലാണ് സെയ്‌നിയുടെ തോളിന് പരിക്കേറ്റത്. കളിയില്‍ ഒരോവര്‍ പോലും സെയ്‌നി പന്തെറിഞ്ഞില്ല. സെയ്‌നിയുടെ പരിക്ക് ബിസിസിഐയുടെ മെഡിക്കല്‍ സംഘം വിലയിരുത്തുകയാണ്. 

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ താരമാണ് സന്ദീപ് വാര്യര്‍. എന്നാല്‍ 4 മത്സരം മാത്രമാണ് സന്ദീപിന് ഇതുവരെ ഐപിഎല്ലില്‍ കളിക്കാനായത്. കേരളത്തിന്റെ രഞ്ജി ട്രോഫി താരമായിരുന്ന സന്ദീപ് ഈ വര്‍ഷം മുതല്‍ തമിഴ്‌നാടിന് വേണ്ടി കളിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now