
News Now
പാലക്കാടിന്റെ സമഗ്ര വികസനത്തിന് അടിയന്തര ഇടപെടൽ വേണം; തദ്ദേശ മന്ത്രിക്ക് നിവേദനം നൽകി നഗരസഭ ചെയർമാൻ

ജന്തര്‍മന്തറില്‍ മിന്നല്‍ സമരവുമായി സിജെപി; നേതാക്കള്‍ കസ്റ്റഡിയില്‍

സ്വര്‍ണവില താഴോട്ട്; രണ്ടുദിവസത്തിനിടെ 1560 രൂപയുടെ ഇടിവ്, 1,10,000ല്‍ താഴെ തന്നെ

എസ്എഫ്ഐ സമരത്തിനിടെ ഇടിവള ഉപയോഗിച്ച് മർദനം; പൊലീസുകാരൻ മദ്യപിച്ചതായി സ്ഥിരീകരണം, സസ്പെൻഷൻ
മ്യൂണിക്ക്: ചാമ്പ്യന്‍സ് ലീഗില്‍ ബയേണിന് തിരിച്ചടി നല്കാന് ബാഴ്സയ്ക്ക് സാധിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ലെവന്‍ഡോസ്കി ബയേണിന് എതിരെ ബാഴ്സ കുപ്പായത്തില്‍ കളിക്കാനിറങ്ങുന്നു എന്നതും മത്സരത്തിലേക്ക് ആരാധകരുടെ ശ്രദ്ധ പിടിക്കുന്നു. ഈ സമയം സഹതാരം മാനേയില്‍ നിന്ന് ലഭിച്ച രസകരമായ മുന്നറിയിപ്പ് വെളിപ്പെടുത്തുകയാണ് ബയേണ്‍ മുന്നേറ്റ നിര താരം തോമസ് മുള്ളര്‍.
ലെവന്‍ഡോസ്കിക്ക് അബദ്ധത്തില്‍ പന്ത് പാസ് ചെയ്യരുത് എന്ന് മാനേ പറഞ്ഞതായാണ് മുള്ളര്‍ പറയുന്നത്. കഴിഞ്ഞ 10 ദിവസമായി മാനെ എന്നോട് പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമുണ്ട്. അബദ്ധത്തില്‍ പന്ത് ലെവന്‍ഡോസ്കിക്ക് പാസ് ചെയ്യരുതെന്ന്, ബാഴ്സയ്ക്കെതിരായ മത്സരത്തിന് മുന്‍പ് പ്രസ് കോണ്‍ഫറന്‍സില്‍ മുള്ളര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായ ബാഴ്സയാണ് ഇത്തവണ ഞങ്ങളെ കാത്തിരിക്കുന്നത്. ഒരുപാട് ഗോളുകള്‍ അവര്‍ നേടിക്കഴിഞ്ഞു. ലാ ലീഗയില്‍ അവരിപ്പോള്‍ കളിക്കുന്ന വിധം തനിക്ക് ഇഷ്ടപ്പെട്ടതായും ബയേണ്‍ മുന്നേറ്റ നിര താരം പറയുന്നു.
ബാഴ്സയും ബയേണും തമ്മില്‍ ഏറ്റുമുട്ടിയ കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നിന്ന് 14 ഗോളുകളാണ് ബയേണ്‍ നേടിയത്. 2020ല്‍ 2-8ന് ബയേണ്‍ നാണം കെടുത്തിയതിന്റെ കണക്കും ബാഴ്സയ്ക്ക് വീട്ടാനുണ്ട്. കഴിഞ്ഞ സീസണില്‍ രണ്ട് വട്ടം ഏറ്റുമുട്ടിയപ്പോഴും എതിരില്ലാത്ത മൂന്ന് ഗോള്‍ വീതം നേടിയാണ് ബയേണ്‍ ജയം നേടിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

