ലോകകപ്പ് തോല്‍വിയില്‍ ബാബറിന്റെ തൊപ്പി തെറിച്ചില്ല; ഷാന്‍ മസൂദ് ടെസ്റ്റ് ക്യാപ്റ്റനായി തുടരും, പിസിബി തീരുമാനം

ടി20 ലോകകപ്പില്‍ പാക് ടീമിന്റെ മോശം പ്രകടനം ഉള്‍പ്പെടെ പിസിബി യോഗത്തില്‍ ചര്‍ച്ചയായി.

Masood to continue as Pakistan Test captain Babar asam in whiteball format
പാക് ടീം
Last Updated :11 July 2024, 4:21 pm IST

ലഹോര്‍: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റനായി ഷാന്‍ മസൂദിനെ നിലനിര്‍ത്താന്‍ തീരുമാനം. ദേശീയ സെലക്ടര്‍മാര്‍, കോച്ച് ജേസണ്‍ ഗില്ലസ്പി, വൈറ്റ് ബോള്‍ ഫോര്‍മാറ്റ് കോച്ച് ഗാരി കിര്‍സ്റ്റണ്‍, അസിസ്റ്റന്റ് കോച്ച് അസര്‍ മഹ്മൂദ് എന്നിവര്‍ പങ്കെടുത്ത പിസിബി യോഗത്തിലാണ് തീരുമാനം.

ഈ വര്‍ഷം ഒക്ടോബറില്‍ പാകിസ്ഥാന്‍ ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ആതിഥേയത്വം വഹിക്കുന്നുണ്ട്. മാത്രമല്ല ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്കെതിരെയുള്ള പരമ്പരകളും മുന്നിലുണ്ട്.

ടി20 ലോകകപ്പില്‍ പാക് ടീമിന്റെ മോശം പ്രകടനം ഉള്‍പ്പെടെ പിസിബി യോഗത്തില്‍ ചര്‍ച്ചയായി. വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ബാബര്‍ അസമിന്റെ നായക പദവി സംബന്ധിച്ച ചര്‍ച്ചകളില്‍ ഇപ്പോള്‍ തീരുമാനം വേണ്ടെന്നും യോഗം വിലയിരുത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാല്‍ ടി20 ലോകകപ്പില്‍ നായകനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും ബാബര്‍ അസമിന്റെ പ്രകടനത്തില്‍ വിമര്‍ശനം ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ലോകകപ്പിലെ പാകിസ്ഥാന്റെ ദയനീയ പുറത്താകലില്‍ സെലക്ടര്‍മാരായ വഹാബ് റിയാസ്, അബ്ദുള്‍ റസാഖ് എന്നിവരെ പാക് ക്രിക്കറ്റ് ബോര്‍ഡ് പുറത്താക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now