മാസ്റ്റര്‍ ബ്ലാസ്റ്റര്‍ @48; ആശംസകള്‍ ഒഴുകുന്നു 

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആറ് ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞതിന് ശേഷം വീട്ടില്‍ വിശ്രമിക്കുകയാണ് സച്ചിന്‍

ഫോട്ടോ: പിടിഐ
Last Updated :20 January 2024, 8:43 am IST
Edited by :migrator

മുംബൈ: ഇന്ത്യന്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഇന്ന് 48ാം ജന്മദിനം. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആറ് ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞതിന് ശേഷം വീട്ടില്‍ വിശ്രമിക്കുകയാണ് സച്ചിന്‍. ലോകത്തിന്റെ പല കോണില്‍ നിന്ന് സച്ചിന് ആശംസകളെത്തുന്നു. 

സച്ചിനൊപ്പമുള്ള മനോഹര നിമിഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ഇന്ത്യന്‍ മുന്‍ പേസര്‍ വെങ്കടേഷ് പ്രസാദ് കുറിച്ചത് ഇങ്ങനെ, സച്ചിനാണ് സത്യം, സച്ചിനാണ് ജീവിതം, സച്ചിനാണ് ഉത്തരം...ലോകത്തിലെ ഏറ്റവും നല്ല മനുഷ്യനും എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാനും ജന്മദിനാശംസ...

1973 ഏപ്രില്‍ 24നാണ് സച്ചിന്റെ ജനനം. 100 രാജ്യാന്തര സെഞ്ചുറികള്‍ സ്വന്തം പേരിലുള്ള മാസ്റ്റര്‍ ബ്ലാസ്റ്ററാണ് ഖേല്‍രത്‌ന അവാര്‍ഡ് ആദ്യമായി ലഭിച്ച ക്രിക്കറ്റ് താരം. 2013ല്‍ ഭാരത് രത്‌നയും അദ്ദേഹത്തെ തേടിയെത്തി. 

കഴിഞ്ഞ മാസം കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് സുരക്ഷ മുന്‍കരുതലായി സച്ചിനെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് നെഗറ്റീവായതോടെ ഏപ്രില്‍ എട്ടിന് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയെത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now