
News Now
'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
സിഡ്നി: ഓസ്ട്രേലിയന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിന് കോവിഡ്. ആഷസിലെ പിങ്ക് ടെസ്റ്റിന് തൊട്ടുമുന്‍പാണ് മഗ്രാത്തിന് കോവിഡ് സ്ഥിരീകരിച്ചത്. മഗ്രാത്തിന്റെ ഭാര്യ ജെയ്നിനോട് ആദരവര്‍പ്പിച്ചാണ് പിങ്ക് ടെസ്റ്റ് നടത്തുന്നത്.
ബ്രെസ്റ്റ് കാന്‍സറിനെ തുടര്‍ന്നാണ് ജെയ്ന്‍ മരിച്ചത്. ഭാര്യയുടെ ഓര്‍മയില്‍ കാന്‍സര്‍ ബാധിതരുടെ ചികിത്സയ്ക്ക് വേണ്ടി മഗ്രാത്ത് സഹായം നല്‍കിവരികയാണ്. ഇത്തവണ ആഷസ് പരമ്പരയിലെ ഒരു മത്സരമാണ് പിങ്ക് ടെസ്റ്റായി കളിക്കാന്‍ തീരുമാനിച്ചത്.
ജനുവരി അഞ്ചിനാണ് പിങ്ക് ടെസ്റ്റ്
ജനുവരി അഞ്ചിനാണ് പിങ്ക് ടെസ്റ്റ് ആരംഭിക്കുന്നത്. ആദ്യ മൂന്ന് ടെസ്റ്റിലും ജയിച്ച് നേരത്തെ തന്നെ ഓസ്ട്രേലിയ ആഷസ് സ്വന്തമാക്കിയിരുന്നു. സിഡ്നി ടെസ്റ്റിന്റെ മൂന്നാം ദിനത്തിന്റെ പേര് ജെയ്ന്‍ മഗ്രാത്ത് ഡേ എന്നാണ്. വിര്‍ച്വല്‍ ആയി മഗ്രാത്ത് ടെസ്റ്റിന്റെ ഭാഗമായ പരിപാടികളില്‍ പങ്കെടുക്കും.
അഭിമാനം നിലനിര്‍ത്താന്‍ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് ഇറങ്ങുക. ആദ്യ മൂന്ന് ടെസ്റ്റിലും മോശം കളിയാണ് ഇംഗ്ലണ്ടില്‍ നിന്ന് വന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

