മെസിയോ ക്രിസ്റ്റ്യാനോയോ? ഇഷ്ട താരത്തെ തെരഞ്ഞെടുത്ത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 

തന്റെ പ്രിയപ്പെട്ട ഫുട്‌ബോള്‍ താരത്തെ തെരഞ്ഞെടുക്കുകയാണ് ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ഫയല്‍ ചിത്രം
Last Updated :22 January 2024, 7:49 pm IST
Edited by :migrator

മുംബൈ: മെസിയോ ക്രിസ്റ്റിയാനോയോ? ഈ ചോദ്യത്തില്‍ തന്റെ പ്രിയപ്പെട്ട ഫുട്‌ബോള്‍ താരത്തെ തെരഞ്ഞെടുക്കുകയാണ് ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 

മെസിയാണ് തന്റെ പ്രിയപ്പെട്ട താരം എന്നാണ് സച്ചിന്‍ പറയുന്നത്. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ഗ്രഹാം ബെന്‍സിംഗറിന്റെ ചോദ്യങ്ങള്‍ക്കാണ് സച്ചിന്റെ പ്രതികരണം. എന്റെ ടൈപ്പ് ആണ് മെസി എന്നാണ് ഇവിടെ സച്ചിന്റെ വാക്കുകള്‍. 

സച്ചിന്‍-കോഹ് ലി താരതമ്യത്തിലും പ്രതികരണം

സച്ചിനാണോ കോഹ്‌ലിയാണോ കൂടുതല്‍ മികച്ചത് എന്നായിരുന്നു ഇവിടെ സച്ചിന് നേര്‍ക്ക് ഉയര്‍ന്ന ചോദ്യം. ഞങ്ങള്‍ രണ്ട് പേരും ഒരു ടീമില്‍ ഉണ്ടായിരുന്നെങ്കിലോ എന്നാണ് ഈ ചോദ്യത്തിന് സച്ചിന്‍ നല്‍കുന്ന മറുപടി. 

ഏതാനും വര്‍ഷം മുന്‍പ് കോഹ് ലിക്ക് നേരെയും ഈ ചോദ്യം ഉയര്‍ന്നു. എന്നാല്‍ സച്ചിന്റെ അരികില്‍ പോലും താന്‍ വരില്ലെന്നായിരുന്നു കോഹ് ലിയുടെ വാക്കുകള്‍. സച്ചിനാണ് എക്കാലത്തേയും മികച്ച കംപ്ലീറ്റ് ബാറ്റ്‌സ്മാന്‍. അദ്ദേഹമാണ് ക്രിക്കറ്റ് കളിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. കഴിവില്‍ അദ്ദേഹത്തിന്റെ അടുത്ത് പോലും ഞാന്‍ എത്തില്ല, കോഹ് ലി അന്ന് പറഞ്ഞു.
 

News Now