
മെസി പടിയിറങ്ങിയതിന് പിന്നാലെ ബാഴ്സക്ക് കനത്ത തിരിച്ചടി; സൂപ്പര്‍ താരത്തിന് പരിക്ക്, 10 ആഴ്ച നഷ്ടം
പരിക്കിനെ തുടര്‍ന്ന് അഗ്യുറോയ്ക്ക് പത്ത് ആഴ്ചയോളം നഷ്ടമാവും. അഗ്യുറോയുടെ വലത് തുടയ്ക്കാണ് പരിക്കേറ്റത്
മാഡ്രിഡ്: മെസി പടിയിറങ്ങിയതിന് പിന്നാലെ ബാഴ്സയ്ക്ക് കനത്ത തിരിച്ചടി. ഈ സീസണില്‍ ടീമിലേക്ക് എത്തിയ സെര്‍ജിയോ അഗ്യുറോയ്ക്ക് പരിക്ക്.
പരിക്കിനെ തുടര്‍ന്ന് അഗ്യുറോയ്ക്ക് പത്ത് ആഴ്ചയോളം നഷ്ടമാവും. അഗ്യുറോയുടെ വലത് തുടയ്ക്കാണ് പരിക്കേറ്റത്. പത്ത് ആഴ്ചയോളം അഗ്യുറോയ്ക്ക് നഷ്ടമാവുമെന്ന് ബാഴ്സലോണ സ്ഥിരീകരിച്ചു.
ഇതോടെ ബാഴ്സയിലെ തന്റെ ആദ്യ സീസണിലെ മത്സരങ്ങള്‍ അഗ്യുറോയ്ക്ക് നഷ്ടമാവും എന്ന് വ്യക്തമായി. നീണ്ട നാളുകള്‍ക്ക് ശേഷം മാഞ്ചസ്റ്റര്‍ സിറ്റിയോട് വിടപറഞ്ഞാണ് അഗ്യുറോ ബാഴ്സയിലേക്ക് എത്തിയത്. മെസിയെ നൗകാമ്പില്‍ പിടിച്ചു നിര്‍ത്താനുള്ള ബാഴ്സയുടെ ശ്രമങ്ങളുടെ ഭാഗമായി കൂടിയാണ് ഇത് വിലയിരുത്തപ്പെട്ടത്.
LATEST NEWS | Tests carried out on first team player Kun Agüero have confirmed a right calf injury. He will be out around ten weeks. pic.twitter.com/wZNU4ahV0c
â FC Barcelona (@FCBarcelona) August 9, 2021
കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ 17 മത്സരങ്ങളിലാണ് അഗ്യുറോ ബെഞ്ചിലിരുന്നത്. അര്‍ജന്റീനിയന്‍ ടീമിലെ സഹതാരങ്ങള്‍ ബാഴ്സ കുപ്പായത്തില്‍ ഒരുമിച്ച് കളിക്കുന്നത് കാണാന്‍ ആരാധകര്‍ കാത്തിരുന്നെങ്കിലും മെസിയെ ടീമില്‍ നിലനിര്‍ത്താനുള്ള സാധ്യതകളെല്ലാം ബാഴ്സയ്ക്ക് മുന്പില് അടഞ്ഞു.
50 ശതമാനം പ്രതിഫലം കുറയ്ക്കാന്‍ മെസി തയ്യാറായെങ്കിലും ലാലീഗയുടെ കടുത്ത സാമ്പത്തിക നിബന്ധനകള്‍ വില്ലനാവുകയായിരുന്നു. ബാഴ്സയില്‍ തുടരാന്‍ മെസിയും തങ്ങളുടെ ഇതിഹാസ താരത്തെ നിലനിര്‍ത്താന്‍ ബാഴ്സയും ആഗ്രഹിച്ചെങ്കിലും സാമ്പത്തിക സങ്കീര്‍ണതകള്‍ തിരിച്ചടിയായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്

പറയാന്‍ മടിക്കേണ്ട, തുറന്നു പറയാം; ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ 'സ്പീക്ക് അപ്പ്'; അജിത ബീഗം ഐപിഎസിന് ചുമതല

Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്വാദി പാർട്ടിയും ഭാഗമായേക്കും

പൃഥ്വിരാജ്, പാർവതി, സൂരി... ഒടിടിയിൽ ഇത്തവണ ആര് സ്കോർ ചെയ്യും ?; ഈ ആഴ്ചയിലെ റിലീസുകളിതാ



