താരം 2012 ഐപിഎല്‍ മുതല്‍ സിഎസ്‌കെയുടെ അവിഭാജ്യ ഘടകമാണ്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:43 am IST

News Now

ധോനി യുഗം അവസാനിച്ചാല്‍ സിഎസ്‌കെയുടെ കപ്പിത്താന്‍ ആരായിരിക്കും എന്ന ചോദ്യം മനസിലില്ലാത്തവര്‍ കുറവായിരിക്കും. ധോനി വിടപടറഞ്ഞാല്‍ സിഎസ്‌കെയുടെ യാത്ര രവീന്ദ്ര ജഡേജയ്‌ക്കൊപ്പമായിരിക്കണമെന്നാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കിൾ വോഗന്റെ ആഗ്രഹം. രാജസ്ഥാനെതിരെയുള്ള കഴിഞ്ഞ കളിയിലടക്കം  മികച്ച പ്രകടനം പുറത്തെടുത്ത താരം 2012 ഐപിഎല്‍ മുതല്‍ സിഎസ്‌കെയുടെ അവിഭാജ്യ ഘടകമാണ്. 

ഓള്‍റൗണ്ടര്‍ എന്ന നിലയിലെ താരത്തിന്റെ മികവ് ധോനിയുടെ പിന്‍ഗാമിയാകാന്‍ ജഡേജയെ അനുകൂലിക്കുമെന്നാണ് വോഗന്റെ വിലയിരുത്തല്‍. "ധോനി 2-3 വര്‍ഷങ്ങള്‍ കൂടി കളിക്കുമെന്ന് നിങ്ങള്‍ പറയുമായിരിക്കും. പക്ഷെ അതില്‍ കൂടുതല്‍ കളിക്കളത്തില്‍ ഉണ്ടാകില്ലെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ ആര്‍ക്ക് ചുറ്റും ഒരു ടീം ഒരുക്കിയെടുക്കണം എന്നതിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങേണ്ടിയിരിക്കുന്നു. എന്നെ സംബന്ധിച്ചടുത്തോളം ഞാന്‍ ടീം സജ്ജീകരിക്കുന്നത് ജഡേജയ്‌ക്കൊപ്പമായിരിക്കും. അദ്ദേഹം ബോളിങ്ങിലും ഫീല്‍ഡിങ്ങിലും ബാറ്റിങ്ങിലും അത്ര മികച്ചതാണെന്ന് ഞാന്‍ കരുതുന്നു", വോഗന്‍ പറഞ്ഞു. 

ഇംഗ്ലണ്ട് താരം സാം കരനെ നായകനാക്കി ടീം രൂപീകരിക്കാന്‍ സിഎസ്‌കെ ചിന്തിക്കുന്നതായും സംസാരങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ കരന്‍ ചെറുപ്പക്കാരനാണെന്നും ഇനിയും അനുഭവസമ്പത്ത് നേടിയെടുക്കാന്‍ ഉണ്ടെന്നുമാണ് വോഗന്റെ അഭിപ്രായം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates