ടോക്യോയില്‍ വെള്ളി എടുത്തുയര്‍ത്തി മീരാബായി ചാനു, ഇന്ത്യക്ക്‌ ആദ്യ മെഡല്‍

അവസാന ശ്രമത്തില്‍ 117 കിലോ എടുത്തുയര്‍ത്തിയെങ്കിലും പരാജയപ്പെട്ടതോടെയാണ് സ്വര്‍ണം നഷ്ടമായത്

ചിത്രം: പിടിഐ
Last Updated :20 January 2024, 8:47 am IST

ടോക്യോ: ടോക്യോ ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ച് മീരാബായി ചാനു. ഭാരോദ്വഹനത്തില്‍ മീരാബായി ചാനു വെള്ളി മെഡല്‍ നേടി. അവസാന ശ്രമത്തില്‍ 117 കിലോയില്‍ പരാജയപ്പെട്ടതോടെയാണ് സ്വര്‍ണം നഷ്ടമായത്.

 ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ രണ്ടാം ശ്രമത്തില്‍ 115കിലോ എടുത്തുയര്‍ത്തിയതോടെയാണ് മീരാബായി ചാനു വെള്ളി മെഡല്‍ ഉറപ്പിച്ചത്.  നേരത്തെ ഭാരദ്വേഹനത്തില്‍ കര്‍ണം മല്ലേശ്വരിയിലൂടെയാണ് ഇന്ത്യ മെഡല്‍ നേടിയത്. സിഡ്‌നി ഒളിംപിക്‌സിലായിരുന്നു ഇത്. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലും 110, 130 കിലോ ഉയര്‍ത്തിയാണ് കര്‍ണം മല്ലേശ്വരി 2000ല്‍ സിഡ്‌നിയില്‍ വെങ്കലം നേടിയത്. 

സ്‌നാച്ചില്‍ 84കിലോ ഉയര്‍ത്തി മീരാബായി ചാനു. രണ്ടാം ശ്രമത്തില്‍ 87കിലോ ഉയര്‍ത്തിയതോടെ മീരാഭായി മെഡല്‍ പ്രതീക്ഷ നല്‍കിയിരുന്നു. കരിയറിലെ തന്റെ മികച്ച പ്രകടനത്തിനൊപ്പമെത്തി മീരബായി ചാനു ഇവിടെ. 

എന്നാല്‍ മുന്നാം ശ്രമത്തില്‍ 89 കിലോഗ്രാമത്തില്‍ മീരാബായി ചാനുവിന് പിഴച്ചു. സ്‌നാച്ചിന് ശേഷം രണ്ടാം സ്ഥാനത്തായിരുന്നു മീരാബായി ചാനു. 
ക്ലിന്റ് ആന്‍ഡ് ജെര്‍ക്കില്‍ 110 കിലോ ഉയര്‍ത്തിയാല്‍ മെഡല്‍ ഉറപ്പിക്കാം എന്ന നിലയിലായിരുന്നു മീരാബായി ചാനു.ഇവിടെ ആദ്യ ശ്രമത്തില്‍ 110 കിലോയില്‍ മീരാബായി ചാനു മികവ് കാണിച്ചപ്പോള്‍ ഇന്ത്യ മെഡല്‍ ഉറപ്പിച്ചു.
92 കിലോഗ്രാം ഉയര്‍ത്തി ചൈനയുടെ ഹോ സുഹ്യൂ ഒളിംപിക്‌സ് റെക്കോര്‍ഡ് സൃഷ്ടിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now